മുൻവാതിലിന് പിങ്ക് പെയിന്റടിച്ചതിന് യുവതിക്ക് 19 ലക്ഷം രൂപ പിഴ

നടപടി ദുരദ്ദേശത്തോടുകൂടിയാണെന്നും മാറ്റില്ലെന്നും യുവതി

Update: 2022-10-31 08:03 GMT
Editor : Lissy P | By : Web Desk
Advertising

സ്‌കോട്ട്ലൻഡ്: വീടിന്റെ മുൻവാതിലിന് പിങ്ക് പെയിന്റ് അടിച്ച യുവതിക്ക് 19.10 ലക്ഷം രൂപ പിഴ. സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിലുള്ള  സ്ത്രീക്കാണ് വാതിലിന്റെ നിറം മാറ്റിയില്ലെങ്കിൽ 20,000 പൗണ്ട് (19.10 ലക്ഷം രൂപ) നൽകേണ്ടിവരുമെന്ന് സിറ്റി കൗൺസിൽ മുന്നറിയിപ്പ് നൽകിയിയിരിക്കുന്നത്.

എഡിൻബറോയിലെ ന്യൂ ടൗൺ ഏരിയയിൽ താമസിക്കുന്ന നാൽപ്പത്തിയെട്ടുകാരിയായ മിറാൻഡ ഡിക്സൺ കഴിഞ്ഞ വർഷമാണ് വാതിലിന് പിങ്ക് പെയിന്റടിച്ചത്. എന്നാൽ സിറ്റി കൗൺസിൽ പ്ലാനർമാർ പിങ്ക് മാറ്റി വെളുത്ത നിറമാക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. എന്നാൽ ഈ നടപടി ദുരദ്ദേശത്തോടുകൂടിയാണെന്ന് വീട്ടുടമ പറയുന്നു.

രണ്ട് കുട്ടികളുടെ മാതാവായ മിറാൻഡ ഡിക്സന് 2019-ൽ മാതാപിതാക്കളിൽ നിന്ന് പാരമ്പര്യമായി ലഭിച്ചതാണ് ഈ വീട്. ഫിനിഷിംഗ് ടച്ച് എന്ന നിലയിലാണ് മുൻവാതിൽ പിങ്ക് പെയിന്റ് ചെയ്യാൻ അവൾ തീരുമാനിച്ചു. 'ബ്രിസ്റ്റോൾ, നോട്ടിംഗ് ഹിൽ, ഹാരോഗേറ്റ് തുടങ്ങിയ നഗരങ്ങൾ യുകെയിലുണ്ട്, അവിടെയെല്ലാം തിളക്കമാർന്ന നിറമുണ്ട്. എന്റെ വീട്ടിൽ വന്ന് മുൻവാതിൽ കാണുന്നത് എനിക്ക് സന്തോഷം നൽകുന്നു, അതിൽ ഞാൻ അഭിമാനിക്കുന്നു,'മിറാൻഡ ഡിക്സൺ പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News