ഇന്ത്യയിലെ വര്‍ഗീയവത്കരണത്തിനെതിരെ ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ഐഎംഐ
ഐഎംഐ ഹാളില്‍ നടന്ന പരിപാടി ഓര്‍ത്തോഡോക് സ് സഭ വികാരി ഫാദര്‍ ജോസ് ചെമ്മണ്‍ ഉദ്ഘാടനം ചെയ്തു.
ഇന്ത്യയില്‍ വര്‍ധിച്ച് വരുന്ന അസഹിഷ്ണുതക്കും വര്‍ഗീയവത്കരണത്തിനുമെതിരെ ഐക്യ നിര കെട്ടിപ്പടുക്കണമെന്ന് ഐഎംഐ (IMI)സലാല സംഘടിപ്പിച്ച പ്രവാസി സൗഹൃദ സംഗമം ആവശ്യപ്പെട്ടു. ഐഎംഐ ഹാളില്‍ നടന്ന പരിപാടി ഓര്‍ത്തോഡോക് സ് സഭ വികാരി ഫാദര്‍ ജോസ് ചെമ്മണ്‍ ഉദ്ഘാടനം ചെയ്തു.
സൗഹാര്‍ദത്തിന്റെയും സഹവര്‍ത്തിത്വത്തിന്റെയും മഹത്തായ പാരമ്പര്യമാണ് നമ്മുടെ രാജ്യത്തിനുള്ളത്. മാനവിക മൂല്യങ്ങളുടെ പ്രചരണം ഓരോരുത്തരും സ്വയം ബാധ്യതയായി ഏറ്റെടുക്കണമെന്ന് ഫാദര്‍ ജോസ് ചെമ്മണ്‍ പറഞ്ഞു. ഐഎംഐ സലാല സംഘടിപ്പിച്ച സമാധാനം, മാനവികത കാമ്പയിനിന്റെ ഭാഗമായാണ് പ്രവാസി സംഗമം നടന്നത്. പരിപാടിയില്‍ കെ ഷൗക്കത്തലി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. വിവിധ സംഘടന ഭാരവാഹികളായ ഡോ നിഷ്താര്‍, ശ്രീകുമാരന്‍ നായര്‍, ജോളി രമേശ്, സിപി ഹാരിസ് എന്നിവര്‍ സംസാരിച്ചു. മഹാത്മഗാന്ധി അനുസ്മരണത്തോടെ ആരംഭിച്ച പരിപാടിയില്‍ സലാലയില്‍ സാമൂഹ്യ സേവന രംഗത്തും മറ്റും അതുല്യ പ്രവര്‍ത്തനങ്ങള്‍ നടത്തി കൊണ്ടിരിക്കുന്ന കെഎസ് മുഹമ്മദലി, കെ സനാദനന്‍, യുപി ശശീന്ദ്രന്‍, കെജെ ജോര്‍ജ്, രാമ ചന്ദ്രന്‍, ഹുസൈന്‍ കാച്ചിലോടി എന്നിവരെ ആദരിച്ചു. കെപി അര്‍ഷദ് സ്വാഗതവും അബ്ദുല്ല മുഹമ്മദ് നന്ദിയും പറഞ്ഞു.