ഇന്ന് സൌദി അറേബ്യയുടെ എണ്‍പത്തി ആറാം ദേശീയ ദിനം
ഇന്ന് വാരാന്ത്യ അവധി ദിനമായതിനാല്‍ ഇന്നലെ മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു
ഇന്ന് സൌദി അറേബ്യയുടെ എണ്‍പത്തി ആറാം ദേശീയ ദിനം. ഇന്നലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആഘോഷ പരിപാടികള്‍ നടക്കുകയാണ്. വൈകുന്നേരത്തോടെ ദേശീയ പതാകളുമായി ജനങ്ങള്‍ തെരുവുകള്‍ കയ്യടക്കും.
ഇന്ന് വാരാന്ത അവധി ദിനമായതിനാല്‍ ഇന്നലെ മുതല്‍ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരുന്നു. ദേശീയ ദിനത്തിന്റെ ഭാഗമായി ഇന്നലെ പൊതു അവധിയും പ്രഖ്യാപിച്ചിരുന്നു. വിവിധ മാളുകളിലും പാര്‍ക്കുകളിലും ഇന്നലെ രാത്രി വിവിധ പരിപാടികളാണ് നടന്നത്. മുതിര്‍ന്നവരും കുട്ടികളും പാരമ്പര്യ നൃത്തമായ അല്‍ അര്‍ദക്ക് ചുവടുവെച്ചു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് വിവിധ ഇടങ്ങളില്‍ ആഘോഷങ്ങളില്‍ പങ്കാളികളായത്. സ്വദേശികളോടൊപ്പം വിദേശികളും ദേശീയദിനാഘോഷത്തില്‍ പങ്കുചേര്‍ന്നു. മേഖലയിലെ കലുഷിതമായ സാഹചര്യത്തിലും പുത്തന്‍ പ്രതീക്ഷകളിലൂടെ ദേശീയ ദാനം ആഘോഷിക്കുന്നതിന്റെ സന്തോഷത്തിലാണ് സൌദി ജനത.
വെള്ളിയാഴ്ച ആയതിനാല്‍ ഇന്ന് രാവിലെ ആഘോഷ പരിപാടികള്‍ ഒന്നും നടന്നില്ലെങ്കിലും വൈകുന്നേരത്തോടെ സൌദി ജനത തെരുവുകളിലും പാര്‍ക്കുകളിലും ഒത്തു ചേര്‍ന്ന് ദേശീയദിനം ഗംഭീരമായി ആഘോഷിക്കും. കോര്‍ണിഷുകളില്‍ വെടിക്കെട്ടും വിവിധ കലാപരിപാടികളും അരങ്ങേറും. 1932 സെപ്‍തംബര്‍ 23നാണ് കിംങ് അബ്ദുല്‍ അസീസ്ആലു സഊദിന്‍റെ നേതൃത്വത്തില്‍ സൗദി അറേബ്യ ഔദ്യോഗികമായി നിലവില്‍ വന്നത്. ഈ ദിവസമാണ്സൗദി ദേശീയ ദിനമായി ആചരിക്കുന്നത്.