സ്വദേശികളുടെ തൊഴിലില്ലായ്മ ശതമാനം 2018ല്‍ കുറക്കാനാകുമെന്ന് സൗദി
ഇതിനായി സൗദി അരാംകോയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി
സ്വദേശികളുടെ തൊഴിലില്ലായ്മ ശതമാനം 2018ല്‍ കുറക്കാനാകുമെന്ന് സൗദി തൊഴില്‍ മന്ത്രാലയം. ഇതിനായി സൗദി അരാംകോയില്‍ കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാണ് പദ്ധതി. ഇതിനിടെ ചില്ലറ വില്‍പന, കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവത്കരണം ലക്ഷ്യം കണ്ടിട്ടില്ലെന്നും വിലയിരുത്തലുണ്ട്.
തൊഴിലില്ലായ്മ നിരക്ക് 12.8 ശതമാനമായി ഉയര്‍ന്നതായി ജനറല്‍ അതോറിറ്റി ഓഫ് സ്റ്റാറ്റിസ്റ്റിക്സ് റിപ്പോര്‍ട്ട് പുറത്ത് വിട്ടിരുന്നു. ഈ വെളിപ്പെടുത്തലിന്റെ സാഹചര്യത്തിലാണ് തൊഴില്‍ മന്ത്രാലയത്തിന്റെ വിശദീകരണം. സൗദി അരാംകോ പോലുള്ള ഭീമന്‍ പെട്രോളിയം കമ്പനികളില്‍ സ്വദേശി യുവാക്കള്‍ക്ക് കൂടുതല്‍ തൊഴിലവസരം സൃഷ്ടിക്കും. ഇതിനായി തൊഴില്‍ മന്ത്രാലയവും പ്ലാനിംഗ് മന്ത്രാലയവും ധനകാര്യ മന്ത്രാലയവും ചേര്‍ന്ന് പദ്ധതി ആരംഭിച്ചിട്ടുണ്ട്. തൊഴില്‍, സാമ്പത്തി മേഖലയില്‍ ആഗോളാടിസ്ഥാനത്തില്‍ പ്രതിസന്ധിയുണ്ടായിരുന്നു. ഇത് സൗദിയിലെ തൊഴില്‍ വിപണിയെയും ബാധിച്ചു.
സ്വദേശി യുവാക്കള്‍ക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിക്കാനിത് കാരണമായെന്നും മന്ത്രാലയത്തിന് കീഴിലെ മാനവവിഭവശേഷി ഫണ്ട് മേധാവി നവ്വാഫ് അദ്ദുബൈബ് പറഞ്ഞു.
ദീര്‍ഘകാലം വിദേശി ജോലിക്കാരെ അവലംബിച്ച സൗദി തൊഴില്‍ വിപണി സ്വദേശിവത്കരണത്തിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ശ്രമകരമായ നീക്കം അനിവാര്യമാണ്. നിലവിലെ നിയമനടപടികള്‍ ഇതിന് പരിഹാരം കാണാന്‍ പര്യാപ്തമാണ്. ചില്ലറ വില്‍പന, കോണ്‍ട്രാക്ടിങ് മേഖലയില്‍ സ്വദേശിവത്കരണം ലക്ഷ്യം കണ്ടിട്ടില്ലെന്ന് സൗദി ചേമ്പറിലെ തൊഴില്‍ വിപണി സമിതി മേധാവി മന്‍സൂര്‍ അശ്ശസ്രി പറഞ്ഞു. ഇലക്ട്രോണിക് രീതിയിലുള്ള വാണിജ്യം ഈ മേഖലക്ക് തിരിച്ചടിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.