ഇറാന് താക്കീതുമായി കുവൈത്ത്
ജിസിസിയുള്‍പ്പെടെ അറബ് രാജ്യങ്ങളുടെയും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്.
ജിസിസിയുള്‍പ്പെടെ അറബ് രാജ്യങ്ങളുടെയും മേഖലയിലെ മറ്റ് രാഷ്ട്രങ്ങളുടെയും ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടുന്നത് ഇറാന്‍ അവസാനിപ്പിക്കണമെന്ന് കുവൈത്ത് അമീര്‍ ശൈഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹ്. ആഫ്രിക്കന്‍ രാഷ്ട്രമായ മൗറിത്താനിയയില്‍ നടക്കുന്ന അറബ് രാഷ്ട്രങ്ങളിലെ നേതാക്കളുടെ 27ാമത് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അറബ് മേഖല സങ്കീര്‍ണ സാഹചര്യത്തിലൂടെയാണ് കടന്നുപോകുമ്പോള്‍ അയല്‍ രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കവും വിരോധവുമല്ല വേണ്ടത്. ഭീകരവാദവും തീവ്രവാദവും രാഷ്ട്രങ്ങളില്‍ അസ്ഥിരത ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ഇതിനെ നേരിടാന്‍ അയല്‍ രാജ്യങ്ങള്‍ കൂടുതല്‍ ഐക്യപ്പെടണമെന്ന് അമീര്‍ പറഞ്ഞു. കാലഘട്ടത്തിന്റെ താല്‍പര്യം കണക്കിലെടുക്കാതെ മറ്റ് രാഷ്ട്രങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ട് സുഹൃദ് ബന്ധം തകര്‍ക്കാന്‍ ശ്രമിക്കരുതെന്ന് ഇറാനെ സൂചിപ്പിച്ച് അമീര്‍ പറഞ്ഞു. ഇസ്ലാമിക് സ്റ്റേറ്റ് പോലുള്ള അന്താരാഷ്ട്ര ബന്ധമുള്ള ഭീകര സംഘടനകള്‍ മേഖലയില്‍ പിടിമുറുക്കാന്‍ ശ്രമിക്കുമ്പോള്‍ വിദ്വേഷം വെടിഞ്ഞ് സുഹൃത്തുക്കളാവാന്‍ എല്ലാ രാജ്യങ്ങളും ശ്രമിക്കമമെന്നും അദ്ദേഹം സൂചിപ്പിച്ചു.
സിറിയന്‍ അഭയാര്‍ഥികള്‍ക്കുനേരെ ഇനിയും ലോകത്തിന്റെ സഹായ ഹസ്തം നീളേണ്ടതുണ്ടെന്നും ഇതിന് കുവൈത്ത് മാതൃകയായി മുന്നിലുണ്ടാകുമെന്നും അമീര്‍ കൂട്ടിച്ചേര്‍ത്തു. രണ്ട് മാസത്തോളമായി നടക്കുന്ന ചര്‍ച്ചകളിലൂടെ രാജ്യത്ത് ശാശ്വത സമാധാനം പുലര്‍ന്നുകാണാനാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് കുവൈത്തില്‍ തുടരുന്ന യമന്‍ ചര്‍ച്ചയെ സൂചിപ്പിച്ച് അമീര്‍ പറഞ്ഞു.