'അഹ് ലൻ റമദാൻ' പ്രഭാഷണം സംഘടിപ്പിച്ചു
Update: 2023-03-19 04:48 GMT
'അഹ് ലൻ റമദാൻ' റമദാന് സ്വാഗതം എന്ന തലക്കെട്ടിൽ ഐ.എം.ഐ സലാല പ്രഭാഷണം സംഘടിപ്പിച്ചു. ഐഡിയൽ ഹാളിൽ നടന്ന പരിപാടിയിൽ കെ. അഷറഫ് മൗലവി മുഖ്യ പ്രഭാഷണം നടത്തി.
റമദാനെ സ്വീകരിക്കാൻ വിശ്വാസികൾ മാനസികമായും ശാരീരികമായും തയ്യാറെടുക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഐ.എം.ഐ പ്രസിഡന്റ് ജി. സലിം സേട്ട് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മൻഹാം, അബ്ദുല്ലത്തീഫ് എന്നിവരും സംബന്ധിച്ചു. വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് സമ്മാനങ്ങൾ നൽകി. ഇഖ്ബാൽ, സാബുഖാൻ എന്നിവർ സംബന്ധിച്ചു.