ഇലക്ട്രോണിക് വാണിജ്യ സ്ഥാപനവുമായുള്ള തർക്കം; ഒമാനിൽ ഉപഭോക്താക്കൾക്ക് 1,153 റിയാൽ തിരിച്ചുകിട്ടി

ഉപകരണങ്ങളിലെ തകരാറുകളും ഉൽപ്പന്ന വിതരണത്തിലെ കാലതാമസവും സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു

Update: 2024-09-10 10:41 GMT
Advertising

മസ്‌കത്ത്:സൗത്ത് ബാത്തിനയിലെ ഇലക്ട്രോണിക്, ഇലക്ട്രിക്കൽ ഉപകരണങ്ങളിൽ ഇടപാട് നടത്തുന്ന പ്രാദേശിക വാണിജ്യ സ്ഥാപനത്തിനെതിരെയുള്ള ഉപഭോക്താക്കളുടെ പരാതിയിൽ ഇടപെട്ട് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിപിഎ). ഇലക്ട്രോണിക് ഉപകരണങ്ങളിലെ തകരാറുകളും ഉൽപ്പന്ന വിതരണത്തിലെ കാലതാമസവും സംബന്ധിച്ച് ഉപഭോക്താക്കൾ പരാതിപ്പെട്ടിരുന്നു. ഇതോടെയാണ് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ഇടപെട്ടത്. ഇതിനെ തുടർന്ന് ഉപഭോക്താക്കൾക്ക് 1,153 ഒമാൻ റിയാൽ തിരിച്ചുകിട്ടി. വാണിജ്യ സ്ഥാപനത്തിനെതിരെ ഉപഭോക്താക്കളിൽ നിന്ന് നിരവധി പരാതികൾ ലഭിച്ചിരുന്നതായി അതോറിറ്റി അറിയിച്ചു.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News