ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം; സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയില്‍ ഒപ്പുവെച്ചു
പദ്ധതികളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം സേങ്കേതികപരമായി ആരോഗ്യമന്ത്രാലയത്തിനായിരിക്കും. നിശ്ചിത കാലയളവില്‍ തന്നെ പരിശീലനം നടപടികള്‍ പൂര്‍ത്തിയാക്കാനണ് ആരോഗ്യമന്ത്രാലയം ലക്ഷ്യം വെക്കുന്നത്.
ഒമാനില്‍ ആരോഗ്യമേഖലയില്‍ സ്വദേശിവത്കരണം ഊര്‍ജിതമാക്കി അധികൃതര്‍. നഴ്‌സിങ്, പാരാമെഡിക്കല്‍ രംഗത്തുള്ള ബിരുദ, ബിരുദാനന്തരധാരികളായ സ്വദേശികള്‍ക്ക് പരിശീലനം നല്‍കുന്ന പദ്ധതിയില്‍ തൊഴില്‍-ആരോഗ്യ മന്ത്രാലയങ്ങള്‍ ഒപ്പുവെച്ചു.
തൊഴില്‍ മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സയ്യിദ് സാലിം മുസല്ലം അല്‍ ബുസൈദി, ഹെല്‍ത്ത് മിനിസ്റ്റര്‍ അണ്ടര്‍ സെക്രട്ടറി ഡോ. ഫാത്തിമ മുഹമ്മദ് അല്‍ അജ്മി എന്നിവരാണ് ഒപ്പുവെച്ചത്. പരിശീലന പദ്ധതിയിലൂടെ സ്വദേശികളായ 900 പേര്‍ക്ക് ഈ വര്‍ഷം തൊഴില്‍ നല്‍കാനാണ് ലക്ഷ്യംവെക്കുന്നത്. നിലവില്‍ 610 ആളുകള്‍ക്കള്‍ക്ക് ജോലി നല്‍കിയിട്ടുണ്ട്. തൊഴില്‍ സംബന്ധമായ പരിശീലനത്തിന് ശേഷം 150പേരെ കൂടി പിന്നീട് ആരോഗ്യമേലയില്‍ വിന്യസിക്കും. ഒരുവര്‍ഷം നീണ്ടു നില്‍ക്കുന്ന പരിശീലന കാലയളവില്‍ വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ മന്ത്രാലയം പ്രതിമാസം ഗ്രാന്റ് നല്‍കും.
പദ്ധതികളുടെ നടത്തിപ്പിന്റെ മേല്‍നോട്ടം സേങ്കേതികപരമായി ആരോഗ്യമന്ത്രാലയത്തിനായിരിക്കും. നിശ്ചിത കാലയളവില്‍ തന്നെ പരിശീലനം നടപടികള്‍ പൂര്‍ത്തിയാക്കാനണ് ആരോഗ്യമന്ത്രാലയം ലക്ഷ്യംവെക്കുന്നത്. ആരോഗ്യ മേഖലയില്‍ വിവിധ മേഖലകളില്‍ സ്വദേശി വല്‍ക്കരണം മലയാളികള്‍ അടക്കമുള്ള വിദേശികളെ പ്രതികൂലമായി ബാധിക്കും.