സലാല ഇന്ത്യൻ സ്‌കൂളിനും വിദ്യാർത്ഥികൾക്കും കെ.എം.സി.സി സലാല ഉപഹാരം നൽകി
സലാല : സി.ബി.എസ്.ഇ പരീക്ഷയിൽ ഉയർന്ന മാർക്ക് നേടിയ ഇന്ത്യൻ സ്‌കൂൾ സലാലയിലെ വിദ്യാർഥികൾക്കും മാനേജ് മെന്റിനും കെ.എം.സി.സി സലാല ഉപഹാരം നൽകി. ഒമാനി വിമൻസ് അസോസിയേഷൻ ഹാളിൽ നടന്ന പരിപാടിയിൽ ഷബീർ കാലടി ഹമീദ് ഫൈസി,അലി ഹാജി എന്നിവരാണ് ഉപഹാരം നൽകിയത്. എസ്.എം.സി പ്രസിഡന്റ് ഡോ: അബൂബക്കർ സിദ്ദീഖ്, പ്രിൻസിപ്പൽ ദീപക് പഠാങ്കർ, വൈസ് പ്രിൻസിപ്പൽ മമ്മിക്കുട്ടി മറ്റ് മാനേജിംഗ് കമ്മിറ്റിയംഗങ്ങളും വിദ്യാർഥികളും സംബന്ധിച്ചു.
കെ.എം.സി.സിയുടെ നാല്പതാം വാർഷികത്തിന്റെ ഭാഗമായി പാലക്കാട് ജില്ലാ കമ്മിറ്റി നടത്തിയ 'കലാവിരുന്ന് 2024 ' എന്ന പരിപാടിയിലാണ് ഉപഹാരം കൈമാറിയത്.
പാലക്കാട് ജില്ലാ പ്രസിഡണ്ട് സലാം ഹാജി,ഹാഷിം കോട്ടക്കൽ, ഷഫീഖ് മണ്ണാർക്കാട്, അബദുൽ ഫത്താഹ്, ജാബിർ ഷരീഫ്,ആർ കെ അഹമ്മദ്,കാസിം കോക്കൂർ ഇബ്രാഹിം എകെ, എന്നിവർ നേത്യത്വം നൽകി. വിവിധ കലാ പരിപാടികളും നടന്നു.