ഇന്ത്യൻ ഉപഭുഖണ്ഡത്തിൽ രൂപപ്പെടുന്ന ന്യൂന മർദ്ദം ഒമാൻ കാലാവസ്ഥയെ ബാധിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം

അടുത്ത നാല് ദിവസത്തേക്ക് ഒമാനെ ന്യൂനമർദം കാര്യമായി ബാധിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു

Update: 2024-08-28 09:27 GMT
Advertising

മസ്കത്ത്: ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് ഭാഗത്ത് രൂപപ്പെടാൻ സാധ്യതയുള്ള ന്യൂന മർദ്ദം ഒമാനെ ബാധിക്കില്ലെന്ന് കാലാവസ്ഥാ കേന്ദ്രം. അടുത്ത നാല് ദിവസത്തേക്ക് ഒമാനെ ന്യൂനമർദം കാര്യമായി ബാധിക്കില്ല. വകുപ്പിലെ വിദഗ്ധർ സ്ഥിതിഗതികൾ പരിശോധിക്കുകയാണെന്നും ആവശ്യമായ മുന്നറിയിപ്പുകൾ നൽകുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രസ്താവനയിൽ അറിയിച്ചു.

ഇന്ത്യൻ ഉപഭുഖണ്ഡത്തിന്റെ വടക്ക് പടിഞ്ഞാറ് കേന്ദ്രീകരിച്ച് ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നുണ്ട്. ഇത് ഓഗസ്റ്റ് 30 വെള്ളിയാഴ്ചയോ 31 വ്യാഴാഴ്ചയോ അറബിക്കടലിന്റെ വടക്ക് കിഴിക്കൻ മേഖഖലയിലേക്ക് നീങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അടത്ത നാൽ ദിവസത്തേക്ക് ഒമാനിൽ ഇത് കാര്യമായ ചലനങ്ങളുണ്ടാക്കില്ല. നാഷ്ണൽ മൾട്ടിപ്പിൾ ഹസാർഡ് ഏർളി വാർണിഗ് സെന്ററിലെ വിദഗ്ധർ പ്രതീക്ഷിക്കുന്ന കാലാവസ്ഥയും അതിന്റെ മാറ്റങ്ങളും നിരീക്ഷിച്ചു വരികയാണ്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News