ഒമാനിൽ ഇനി ചെമ്മീൻ ചാകരക്കാലം; ഗവണറേറ്റുകളിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി

സൗത്ത് ശർഖിയ, ദോഫാർ, അൽ വുസ്ത ഗവർണറേറ്റുകളിൽ നവംബർ അവസാനം വരെ ചെമ്മീൻ സീസൺ നീണ്ടുനിൽക്കും

Update: 2024-09-02 12:04 GMT
Advertising

മസ്കത്ത്: ഒമാനിലെ സൗത്ത് ശർഖിയ, ദോഫാർ, അൽവുസ്ത ഗവർണറേറ്റുകളിൽ ചെമ്മീൻ മത്സ്യ ബന്ധന സീസണിന് തുടക്കമായി. നവംബർ അവാസാനം വരെ മൂന്ന് മാസം സീസൺ നീണ്ടു നിൽക്കും. കഴിഞ്ഞ വർഷം പരാമ്പരാഗത മത്സ്യതൊഴിലാളികൾ 2,761 ടൺ ചെമ്മീൻ പിടിച്ചിരുന്നു. ഇതിൽ 2,024 ടൺ അൽവുസ്ത ഗവർണറേറ്റിൽ നിന്നും 717 ടൺ സൗത്ത് ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ്. അതേസമയം 6.6 ഒമാൻ റിയാൽ വിലവരുന്ന 2,680 ടൺ മത്സ്യം കയറ്റുമതി ചെയ്യുകയും ചെയ്തു.

2022ൽ ഒമാനിൽ 1,721 ടൺ ചെമ്മീനാണ് ലഭിച്ചത്. ഇതിൽ 1,319 ടൺ അൽവുസ്ത ഗവർണറേറ്റിൽ നിന്നും 402 ടൺ സൗത്ത് ശർഖിയ ഗവർണറേറ്റിൽ നിന്നുമാണ്. കഴിഞ്ഞ വർഷം ചെമ്മീൻ ഉൽപാദനത്തിൽ രാജ്യത്തിന് മികച്ച വരുമാനം ലഭിച്ചുവെന്നും ഇത് മത്സ്യതൊഴിലാളികൾക്കും മത്സ്യബന്ധനവമായി ബന്ധപ്പെട്ടവർക്ക് നല്ല വരുമാനം ലഭിക്കാൻ ഇടയാക്കിയെന്നും ബന്ധപ്പെട്ടവർ അറിയിച്ചു. ഒരു കിലോ ചെമ്മീന് രണ്ട് റിയാൽ മുതൽ നാല് വരെയായിരുന്നു വില.

 സീസണിന്റെ സുസ്ഥിരത ഉറപ്പാക്കാൻ നിരോധിത വലകളും ഡ്രഡ്ജിങ് രീതികളും ഉപയോഗിക്കരുതെന്നതടക്കമുള്ള ചെമ്മീൻ സമ്പത്ത് നിലനിർത്തുന്നതിനുള്ള ചട്ടങ്ങളും നിയമങ്ങളും പാലിക്കാൻ മത്സ്യതൊഴിലാളികളോട് അഭ്യർത്ഥിക്കാൻ കൃഷി, മത്സ്യബന്ധനം ജലവിഭവ മന്ത്രാലയം ബന്ധപ്പെട്ട വിദഗ്ധർക്ക് നിർദേശം നൽകി..

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News