ഒമാൻ എയർ പുതിയ വിമാനങ്ങൾ വാങ്ങും
ടൂറിസം മേഖലയിലേക് വിദേശ സഞ്ചാരികളെ എത്തിക്കുന്നതിലുടെ 'ഒമാൻ വിഷൻ 2040'ന് സുപ്രധാന പങ്കാണ് ഒമാൻ എയർ വഹിക്കുന്നതെന്നും അബ്ദുൽ അസീസ് അൽറൈസി പറഞ്ഞു
Update: 2021-10-18 17:03 GMT
ഇന്ധനക്ഷമതയും കുറഞ്ഞ മലീനീകരണവും നൽകുന്ന പുതിയ വിമാനങ്ങൾ വാങ്ങാൻ പദ്ധതിയുമായി ഒമാൻ എയർ. പകർച്ചാവ്യാധികളും യാത്രാ നിയന്ത്രങ്ങളും കാരണം ചില റൂട്ടുകൾ താൽകാലികമായി നിർത്തിവെക്കാൻ ഇടയാക്കിയിട്ടുണ്ട് എന്ന് ഒമാൻ എയർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ അബ്ദുൽ അസീസ് അൽറൈസി പറഞ്ഞു.
ആഗോളതലത്തിൽ വാക്‌സിനേഷൻ നടപടികൾ പുരോഗമിച്ച് യാത്രാ ഇളവുകളുണ്ടായാൽ സർവിസുകൾ പുനരാരംഭിക്കും. ടൂറിസം മേഖലയിലേക് വിദേശ സഞ്ചാരികളെ എത്തിക്കുന്നതിലുടെ 'ഒമാൻ വിഷൻ 2040'ന് സുപ്രധാന പങ്കാണ് ഒമാൻ എയർ വഹിക്കുന്നതെന്നും അബ്ദുൽ അസീസ് അൽറൈസി പറഞ്ഞു.