നിരവധി തസ്തികളിൽ പുതുതായി സ്വദേശിവൽക്കരണം നടപ്പാക്കി ഒമാൻ തൊഴിൽ മന്ത്രാലയം
വിവിധ മേഖലകളിൽ സദേശി പൗരന്മാർക്ക് തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനാണ് പുതിയ സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്
മസ്കത്ത്: ഒമാനിൽ ചില തൊഴിലുകളിൽ പ്രവാസികൾക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിസ നിയന്ത്രണം ഞായറാഴ്ച മുതൽ നിലവിൽ വന്നു. പുതുതായി ചില എന്‍ജിനീയറിങ്, മാനേജർ ജോലികളടക്കും 32 ഓളം വിവിധ മേഖലകളിലാണ് സ്വദേശിവത്ക്കരണം നടപ്പാക്കുന്നത്.
1. ഭക്ഷണവും മെഡിക്കൽ ഉൽപന്നങ്ങളും കൊണ്ടുപോകുന്ന ശീതീകരിച്ച ട്രെയിലറിന്റെയും ട്രക്കിന്റെയും ഡ്രൈവർ
2. ജലഗതാഗതത്തിനുള്ള ട്രക്കിന്റെയും ട്രെയിലറിന്റെയും ഡ്രൈവർ
3. ഹോട്ടൽ റിസപ്ഷൻ മാനേജർ
4. നീന്തൽ രക്ഷാപ്രവർത്തകൻ
5. ടൂറിസ്റ്റ് ഏജന്റ്
6. ട്രാവൽ ഏജന്റ്
7. റൂം സർവീസ് സൂപ്പർവൈസർ
8. ക്വാളിറ്റി കൺട്രോൾ മാനേജർ
9. ക്വാളിറ്റി ഓഫീസർ
10. ഡ്രില്ലിംഗ് എഞ്ചിനീയർ
11. ഡ്രില്ലിംഗ് സൂപ്പർവൈസർ
12. ഇലക്ട്രീഷ്യൻ/ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ
13. മെക്കാനിക്ക്/ജനറൽ മെയിന്റനൻസ് ടെക്‌നീഷ്യൻ
14. ഡ്രില്ലിംഗ് മെഷർമെന്റ് എഞ്ചിനീയർ
15. ക്വാളിറ്റി സൂപ്പർവൈസർ
16. എയർക്രാഫ്റ്റ് ലോഡിംഗ് സൂപ്പർവൈസർ
17. മാർക്കറ്റിങ് സ്‌പെഷ്യലിസ്റ്റ്
18. ഷിപ്പ് മൂറിംഗ് ആൻഡ് ടൈയിംഗ് വർക്കർ
19. ലേബർ സൂപ്പർവൈസർ
20. കാർഗോ ലോഡിംഗ് ആൻഡ് അൺലോഡിംഗ് സൂപ്പർവൈസർ
21. കൊമേഴ്സ്യൽ പ്രൊമോട്ടർ (സെയിൽസ് റെപ്രസന്റേറ്റീവ്)
22. കൊമേഴ്സ്യൽ ബ്രോക്കർ
23. ഗുഡ്സ് അറേഞ്ചർ
24. ഫ്‌ലാറ്റ്ബെഡ് ക്രെയിൻ ഡ്രൈവർ
25. ഫോർക്ക്‌ലിഫ്റ്റ് ഡ്രൈവർ.
26. ന്യൂ വെഹിക്കിൾ സെയിൽസ് പേഴ്‌സൺ
27. യൂസ്ഡ് വെഹിക്കിൾ സെയിൽസ് പേഴ്‌സൺ
28. ന്യൂ സ്‌പെയർ പാർട്‌സ് സെയിൽസ് മാൻ
29. യൂസ്ഡ് സ്‌പെയർ പാർട്‌സ് സെയിൽസ് മാൻ
30. ജനറൽ സിസ്റ്റം അനലിസ്റ്റ്
31. ഇൻഫർമേഷൻ സിസ്റ്റംസ് നെറ്റ്വർക്ക് സ്‌പെഷ്യലിസ്റ്റ്
32. മറൈൻ സൂപ്പർവൈസർ
സിസ്റ്റം അനലിസ്റ്റ് ജനറൽ, ഇൻഫോമേഷൻ സിസ്റ്റം നെറ്റ്‍വർക് സ്പെഷ്യലിസ്റ്റ്, മറൈൻ ഒബ്സർവർ, വെസൽ ട്രാഫിക് കൺട്രോളർ, കമ്പ്യൂട്ടർ മെയിന്റനൻസ് ടെക്നീഷ്യൻ എന്നീ തസ്കികളിലെ സ്വദേശി വൽക്കരണം അടുത്ത വർഷം ഒന്ന് മുതൽ നടപ്പിലാവും. കമ്പ്യൂട്ടർ പ്രോഗ്രാമർ, കമ്പ്യൂട്ടർ എൻജിനീയർ, കമ്പ്യൂട്ടർ ഓപറേറ്റർ എന്നീ തസ്തികകൾ 2026 ജനുവരി ഒന്ന് മുതൽ സ്വദേശിവൽക്കരിക്കും. വെബ് ഡിസൈനർ, ഓപറേഷൻ അനലിസ്റ്റ് എന്നീ മേഖലകളിലെ സ്വദേശിവൽക്കരണം 2027 ജനുവരി ഒന്നിനാണ് നടപ്പാവുക.