പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണം: ഒമാൻ തൊഴിൽ മന്ത്രാലയം

നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു

Update: 2024-10-20 17:22 GMT
Editor : Thameem CP | By : Web Desk
Advertising

മസ്‌കത്ത്: പെട്രോൾ പമ്പുകളിൽ ഒമാനികളെ സൂപ്പർവൈസർമാരായും മാനേജർമാരായും നിയമിക്കണമെന്ന് കമ്പനികളോട് ആവശ്യപ്പെട്ട് ഒമാൻ തൊഴിൽ മന്ത്രാലയം. നടപടിക്രമങ്ങൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് കമ്പനികൾക്ക് മന്ത്രാലയം നോട്ടീസയച്ചു.

രാജ്യത്തെ പൗരൻമാർക്ക് തൊഴിലവസരങ്ങൾ വർധിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ഒമാൻ തൊഴിൽ മന്ത്രാലയം ഊർജിതമാക്കുകയാണ്. നോട്ടീസ് ലഭിച്ച് ഒരു മാസത്തിനുള്ളിൽ തന്നെ ഇത് സംബന്ധിച്ച് നടപടിക്രമങ്ങൾ ആരംഭിക്കണമെന്നാണ് മന്ത്രാലയം കമ്പനികളോട് അറിയിച്ചത്. ഇതിനായി തൊഴിൽ മന്ത്രാലയം നൽകുന്ന തൊഴിൽ സംരംഭങ്ങളിൽ നിന്ന് സ്ഥാപനങ്ങൾക്ക് പ്രയോജനം ലഭിക്കും. വിശാലമായ ലക്ഷ്യത്തിന് വേണ്ടി ഒരുമിച്ച് നിൽക്കുകയും സ്വദേശി തൊഴിലാളികളെ റിക്രൂട്ട് ചെയ്ത കമ്പനികൾക്കും മന്ത്രാലയം നന്ദി പറഞ്ഞു. അവർക്ക് തൊഴിൽ സ്ഥിരത കൈവരിക്കുന്നതിലും സർക്കാർ മേഖലയുമായുള്ള അടുപ്പത്തെയും തങ്ങൾ വിലമതിക്കുന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു

Tags:    

Writer - Thameem CP

contributor

Editor - Thameem CP

contributor

By - Web Desk

contributor

Similar News