പയ്യന്നൂർ ഫെസ്റ്റ് ഏപ്രിൽ 26ന് മസ്കത്തിൽ നടക്കും

മലയാള ചലചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ് ലൈറ്റ്'എന്ന നാടകം പരിപാടിയുടെ പ്രധാന ആകർഷണമാകും

Update: 2024-04-19 17:45 GMT
Advertising

മസ്‌കത്ത്: പയ്യന്നൂർ സൗഹൃദവേദി മസ്‌കത്ത് സംഘടിപ്പിക്കുന്ന 'പയ്യന്നൂർ ഫെസ്റ്റ് 2024' ഏപ്രിൽ 26ന് നടക്കും. മസ്‌കത്ത് അൽഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിലാണ് പരിപാടി നടക്കുക. ആടുജീവിതം സിനിമയിൽ അർബാബിൻറെ വേഷം അവതരിപ്പിച്ച ഒമാനി കലാകാരൻ ത്വാലിബ് അൽ ബലൂഷി മുഖ്യാതിഥിയാകും.

മലയാള ചലചിത്ര-നാടക നടൻ സന്തോഷ് കീഴാറ്റൂർ സംവിധാനം ചെയ്യുന്ന 'സ്ട്രീറ്റ് ലൈറ്റ്'എന്ന നാടകം പരിപാടിയുടെ പ്രധാന ആകർഷണമാകും. കാലിക പ്രസക്തിയുള്ള 'സ്ട്രീറ്റ് ലൈറ്റ്'എന്ന നാടകം മസ്‌കത്തിലെ കലാ പ്രേമികൾക്ക് വേറിട്ട ഒരു അനുഭവമായിരിക്കുമെന്ന് സന്തോഷ് കീഴാറ്റൂർ പറഞ്ഞു. സുരേഷ് ബാബു ശ്രീസ്ഥയാണ് നാടകത്തിൻറെ രചന നിർവഹിച്ചിരിക്കുന്നത്.

പയ്യന്നൂർ സൗഹൃദ വേദിയിലെ കുട്ടികളും വനിതാ വിഭാഗവും ചേർന്ന് അവതരിപ്പിക്കുന്ന മനോഹരമായ ദൃശ്യവിരുന്നുകളും പരിപാടിയുടെ ഭാഗമായി അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കുമെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പയ്യന്നൂർ സൗഹൃദ വേദി സംഘാടകർ, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News