രാജ്ഘട്ടിനു സമീപം; പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്രം

തീരുമാനം കേന്ദ്ര സർക്കാർ പ്രണബ് മുഖർജിയുടെ കുടുംബത്തെ അറിയിച്ചു

Update: 2025-01-07 16:20 GMT
Advertising

ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് സ്മാരകം നിർമിക്കാൻ കേന്ദ്ര തീരുമാനം. രാജ്ഘട്ടിനു സമീപം രാഷ്ട്രീയ സ്മൃതി സ്ഥലിലാണ് സ്മാരകം നിർമിക്കാൻ സ്ഥലം അനുവദിച്ചത്. തീരുമാനം കേന്ദ്ര സർക്കാർ പ്രണബ് മുഖർജിയുടെ കുടുംബത്തെ അറിയിച്ചു. 2020 ആ​ഗസ്ത് 31നാണ് മുൻ പ്രസിഡൻ്റ് അന്തരിച്ചത്.

പ്രണബ് മുഖർജിയുടെ മകൾ ശർമ്മിഷ്ഠ മുഖർജി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദി അറിയിച്ചു. 2019ൽ കേന്ദ്രം അദ്ദേഹത്തിന് ഭാരത രത്ന നൽകി ആദരിച്ചിരുന്നു. ശർമിഷ്ഠ അടുത്തിടെ കോൺഗ്രസിനെതിരെ വിമർശനമുന്നയിച്ചിരുന്നു. തന്റെ പിതാവിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്താൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി യോഗം വിളിച്ചില്ലെന്നാരോപിച്ചായിരുന്നു വിമർശനം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News