ഓട നിര്‍മാണം പാതിവഴിയില്‍; ചെളിവെള്ളത്തില്‍ നീന്തി സിപിഎം പ്രതിഷേധം
തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണ് ഇങ്ങനെയൊരു വേറിട്ട പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്.
ഓട നിര്‍മാണം പൂർത്തിയാക്കാത്തതിൽ പ്രതിഷേധിച്ച് ചെളി വെള്ളത്തിൽ നീന്തി സിപിഎം പ്രതിഷേധം. തമിഴ്നാട്ടിലെ നാമക്കൽ ജില്ലയിലാണ് ഇങ്ങനെയൊരു പ്രതിഷേധം സിപിഎം പ്രവര്‍ത്തകര്‍ നടത്തിയത്.
തിരുച്ചെങ്കോടില്‍ ഹൈവേ വികസനത്തിന്‍റെ ഭാഗമായുള്ള ഓട നിർമാണം പാതിവഴിയില്‍ നിലച്ചതോടെയാണ് പ്രതിഷേധമുണ്ടായത്. പാതിയില്‍ നിര്‍ത്തിയ ഓട നിര്‍മാണം പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയാണ്. മഴവെള്ളവും അഴുക്കുവെള്ളവും കൂടി റോഡ് നിറഞ്ഞുകവിയുന്നു. റോഡും ഓടയും തിരിച്ചറിയാനാവാതെ ഇവിടെ വാഹനാപകടങ്ങളും പതിവാണ്.
പഞ്ചായത്ത് അധികൃതരുടെ ശ്രദ്ധയിൽ വിഷയം പല തവണ കൊണ്ടുവന്നിട്ടും നടപടി ഉണ്ടായില്ല. ഇതോടെയാണ് സിപിഎം പ്രവര്‍ത്തകര്‍ പഞ്ചായത്തിന് മുന്നിലെ ചെളി വെള്ളത്തിൽ തന്നെ നീന്തി പ്രതിഷേധിച്ചത്. കഴിഞ്ഞ രണ്ട് വര്‍ഷമായി പ്രശ്നം അധികൃതരെ നിരന്തരം അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന് സിപിഎം പ്രവര്‍ത്തകര്‍ പറയുന്നു. പ്രതിഷേധത്തിന് പിന്നാലെ ഓട നിര്‍മാണം പൂര്‍ത്തിയാക്കാമെന്ന് അധികൃതർ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രതിഷേധത്തിന്‍റെ വീഡിയോ സോഷ്യല്‍ മീഡിയയിലെത്തി. ദൃശ്യങ്ങള്‍ വൈറലാവുകയും ചെയ്തു.
நாமக்கல் மாவட்டம் திருச்செங்கோடு அருகே எலச்சிபாளையம் ஊராட்சி ஒன்றிய அலுவலகம் முன்பு தேங்கிய மழைநீரில் மார்க்சிஸ்ட் கம்யூ. கட்சியினர் நீச்சலடிக்கும் போராட்டம் நடத்தினர் #CPM #namakkal pic.twitter.com/oNb4m2f1gY
— BALASUBRAMANI💙 (@balakk04) July 18, 2021