അച്ഛ​​നോടിച്ച കാർ അപകടത്തിൽപ്പെട്ടു; എയർബാ​ഗ് മുഖത്തമർന്ന് ആറു വയസുകാരന് ദാരുണാന്ത്യം

കുട്ടിക്ക് ബാഹ്യമായ പരിക്കുകളൊന്നുമില്ലെങ്കിലും അപകടത്തിന്റെ ആഘാതത്തിലാണ് മരണമുണ്ടായതെന്നാണ് ഡോക്ടർ സംശയിക്കുന്നത്

Update: 2024-12-24 12:03 GMT
Advertising

മുംബൈ: വാഹനാപകടത്തിനിടയിൽ എയർ ബാഗ് മുഖത്തമർന്ന് മുംബൈയിൽ ആറുവയസുകാരന് ദാരുണാന്ത്യം. ശനിയാഴ്ച രാത്രി മുംബൈയിലെ വാഷിയിലാണ് അച്ഛൻ ഓടിച്ച വാഹനം അപകടത്തിൽപ്പെട്ടതും മകൻ മരിച്ചതും. ഹർഷ് അരേത്തിയ എന്ന ആറു വയസുകാരനാണ് മരിച്ചത്.

സംഭവത്തെക്കു​റിച്ച് പൊലീസ് പറയുന്നതിങ്ങനെയാണ്: ഹർഷ് സഞ്ചരിച്ച വാഹനത്തിന്റെ മുന്നിലുണ്ടായിരുന്ന എസ്‍യുവി ഡിവൈഡറിൽ ഇടിച്ച ശേഷം പിന്നാലെ വന്ന ഇവരുടെ വാഹനത്തിന്റെ മുന്നിൽ ഇടിക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹർഷിന്റെ കാറിലെ എയർബാഗുകൾ പുറത്തുവരികയും മുൻസീറ്റിലിരുന്ന ഹർഷിന്റെ മുഖത്ത് അമരുകയും തുടർന്ന് ശ്വാസംമുട്ടിയാകാം ആറുവയസുകാരൻ മരിച്ചതെന്ന് പൊലീസ് പറഞ്ഞു. കുട്ടിക്ക് ബാഹ്യമായ പരിക്കുകളൊന്നുമില്ലെങ്കിലും അപകടത്തിന്റെ ആഘാതത്തിലാണ് മരണമുണ്ടായതെന്നാണ് ഡോക്ടർ സംശയിക്കുന്നത്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളു​.

കുട്ടികൾക്ക് പാനിപ്പൂരി വാങ്ങാനായി പോകുന്നതിനിടയിലായിരുന്നു അപകടം. അപകടത്തിനിടയാക്കിയ എസ്‍യുവിയു​ടെ ഡ്രൈവറായ കോസ്മെറ്റിക് സർജനായ ഡോ. വിനോദ് പച്ചഡെ സ്റ്റേഷനിൽ ഹാജരായി.

Tags:    

Writer - അനസ് അസീന്‍

contributor

Editor - അനസ് അസീന്‍

contributor

By - Web Desk

contributor

Similar News