മതചിഹ്നത്തിൻ്റെ പേരിൽ വിമാനത്തിൽ കയറുന്നത് തടഞ്ഞു; ആരോപണവുമായി കർഷക നേതാക്കൾ

'ദക്ഷിണേന്ത്യയിൽ വളർന്നുവരുന്ന കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനുള്ള ഉത്കണ്ഠയാണ് ഇതിന് പിന്നിൽ'

Update: 2024-08-27 14:40 GMT
Advertising

ന്യൂഡൽഹി: സിഖുകാരുടെ മതചിഹ്നമായ കൃപാണുമായെത്തിയ കർഷക നേതാക്കളെ വിമാനത്തിൽ കയറുന്നതിൽ നിന്ന് തടഞ്ഞതായി ആരോപണം. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സംഘടിപ്പിച്ച മഹാപഞ്ചായത്തുകളിൽ പങ്കെടുക്കാൻ പോകുകയായിരുന്നു ഇവർ. ഭാരതി കിസാൻ യൂണിയൻ ഏകതാ സിദ്ധുപൂർ നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ, ബൽദേവ് സിങ് സിർസ, സുഖ്‌ദേവ് സിങ് ഭോജ്‌രാജ് എന്നിവരെയാണ് ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുനിർത്തിയത്.

'കൃപാൺ പ്രശ്നം വെറുമൊരു കാരണം മാത്രമാണ്. ഉത്തരേന്ത്യയിൽ വികസിക്കുന്ന കർഷക പ്രസ്ഥാനത്തെ സർക്കാർ യഥാർഥത്തിൽ ഭയപ്പെടുന്നു. വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥർ കൃപാണുകളെകുറിച്ച് എതിർപ്പ് ഉന്നയിച്ചു. എന്നാൽ ഞങ്ങൾ മുമ്പ് കൃപാണുകളുമായി വിമാനത്തിൽ യാത്ര ചെയ്തിട്ടുണ്ട്. സുഖ്‌ദേവ് സിംഗ് ഭോജ്‌രാജിന് കൃപാൺ ഇല്ലായിരുന്നു, എന്നിട്ടും അദ്ദേഹത്തിനെ വിമാനത്തിൽ ബോർഡുചെയ്യുന്നത് നിഷേധിച്ചു.'- ഒരു വീഡിയോയിലൂടെ ജഗ്ജിത് സിംഗ് ദല്ലേവാൾ പറഞ്ഞു.

'യാത്ര ചെയ്യുന്നത് തടയാനുള്ള ഒരു കാരണമായി കൃപാണുകളെ കാണണമെന്ന് ​കേന്ദ്ര സർക്കാർ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് നിർ​ദേശം നൽകിയിരിക്കുകയാണ്. എം.എസ്.പി ഗ്യാരണ്ടി നിയമത്തിൻ്റെ പേരിൽ ദക്ഷിണേന്ത്യയിൽ വളർന്നുവരുന്ന കർഷക പ്രക്ഷോഭത്തിൽ കേന്ദ്ര സർക്കാരിനുള്ള ഉത്കണ്ഠയാണ് ഇതിന് പിന്നിലെ യഥാർഥ കാരണം.'- അദ്ദേഹം ആരോപിച്ചു.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News