മുംബൈയിൽ 20 നില കെട്ടിടത്തിൽ തീപിടിത്തം; രണ്ടുപേർക്ക് പരിക്ക്
ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
Update: 2022-01-22 04:14 GMT
മുംബൈയിലെ 20 നില കെട്ടിടത്തിൽ തീപിടിത്തം. ടാർഡിയോയിലെ നാനാ ചൗക്കിലെ ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമല ബിൽഡിങ്ങിന്റെ പതിനെട്ടാമെത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്.
രാവിലെ ഏഴരയോടെയാണ് തീപിടിത്തം ശ്രദ്ധയിൽപ്പെട്ടത്. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ ഭാട്ടിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.