മുടക്കുന്നത് 98000 കോടി രൂപ: ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്പ്രസ്‌വേ; അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

നിർമാണം 2023 മാർച്ചോടെ പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി

Update: 2021-09-18 15:55 GMT
Advertising

ഇന്ത്യയിലെ ഏറ്റവും വലിയ എക്‌സ്പ്രസ്‌വേ ഡൽഹി -മുംബൈ എക്‌സ്പ്രസ്‌വേ ആയിരിക്കുമെന്നും എക്‌സ്പ്രസ്‌വേയുടെ നിർമാണം 2023 മാർച്ചോടെ പൂർത്തിയാകുമെന്നും കേന്ദ്ര റോഡ് ട്രാൻസ്‌പോർട്ട് ആൻഡ് ഹൈവേസ് മന്ത്രി നിതിൻ ഗഡ്കരി.

ഹരിയാനയിലെ 160 കിലോമീറ്ററിലെ പ്രവൃത്തി 2022 മാർച്ചോടെ പൂർത്തിയാകും. ഡൽഹി മുതൽ ദൗസ വരെയുള്ള ഭാഗവും വഡോദര മുതൽ അൻകലേശ്വർ വരെയുള്ള ഭാഗവും 2022 മാർച്ചിൽ പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു.

എക്‌സ്പ്രസ് വേയുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ:

ചെലവഴിക്കുന്ന തുക: 98000 കോടി രൂപ.

ന്യൂഡൽഹിയിൽ നിന്ന് മുംബൈയിലേക്ക് റോഡ് വഴി എത്താൻ വേണ്ടത് 12 മണിക്കൂർ മാത്രം, ഇപ്പോൾ വേണ്ടത് 24 മണിക്കൂർ.

മൊത്തം ദൂരം 1320 കിലോമീറ്റർ.

മൊത്തം എട്ടുവരികൾ, ഓരോ ഭാഗത്തും നാലു വരികൾ. വേണമെങ്കിൽ 12 വരികളാക്കാൻ സൗകര്യം. 21 മീറ്റർ മീഡിയനുമുണ്ടാകും.

1200 കിലോമീറ്ററിലെ പ്രവൃത്തിക്ക് കരാർ നൽകിക്കഴിഞ്ഞു.

ഗ്രീൻഫീൽഡ് എക്‌സ്പ്രസ്‌വേ, ജനവാസം കുറഞ്ഞ പ്രദേശങ്ങളിലൂടെ നിർമാണം.

മുംബൈ മുതൽ ഡൽഹി വരെയുള്ള യാത്രാദൂരത്തിൽ നിന്ന് 130 കിലോ മീറ്റർ കുറയും.

കടന്നുപോകുന്ന സംസ്ഥാനങ്ങൾ: ഡൽഹി, ഹരിയാന, രാജസ്ഥാൻ, മധ്യപ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര.

എല്ലാ 25 കിലോമീറ്ററിലും എയർ ആംബുലൻസിനായി ഹെലിപോർട്ടുകൾ.

വഴിയരികിൽ റിസോർട്ടുകൾ, ഡോർമിറ്ററികൾ, ആശുപത്രികൾ, ഭക്ഷണകേന്ദ്രങ്ങൾ, പെട്രോൾ പമ്പുകൾ, കച്ചവട കേന്ദ്രങ്ങൾ, ലോജിസ്റ്റിക് പാർക്കുകൾ തുടങ്ങിയവ.

ഡൽഹിയെ മുംബൈ ജവഹർലാൽ നെഹ്‌റു പോർട്ടുമായും വരാനിരിക്കുന്ന നോയിഡ എയർപോർട്ടുമായും ബന്ധിപ്പിക്കും.

ജയ്പൂർ, അജ്മീർ, കിഷൻഗഞ്ച്, ക്വോട്ട, ഉദയ്പൂർ, ചിറ്റോർഗ്, ഭോപ്പാൽ, ഇൻഡോർ, ഉജ്ജയ്ൻ, അഹമ്മദാബാദ്, സൂറത്ത്, വഡോദര എന്നീ ഹബുകളിൽ സാമ്പത്തിക വളർച്ച വർധിപ്പിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2018 ലെ ന്യൂ ഇന്ത്യ വിഷന്റെ ഭാഗം. 2019 മാർച്ച് ഒമ്പതിന് തറക്കല്ലിട്ടു.

എക്‌സ്പ്രസ്‌വേ വർഷം തോറും 320 മില്ല്യൺ ലിറ്റർ ഇന്ധനം ലാഭിക്കാൻ വഴിയൊരുക്കും.

850 കിലോ കാർബൺ ഡൈഓക്‌സിജൻ പുറന്തള്ളുന്നതും കുറയ്ക്കും.

റോഡരികിൽ രണ്ടു മില്ല്യൺ ചെടികൾ നടും.

ഏഷ്യയിൽ ആദ്യമായും ലോകത്ത് രണ്ടാമതായും മൃഗങ്ങൾക്കായി ഓവർ പാസുകൾ.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - ഇജാസ് ബി.പി

Web Journalist, MediaOne

Similar News