നടുറോഡിൽ ജൻമദിനാഘോഷം; കേക്ക് മുറിച്ചത് വാളുകൊണ്ട്-രണ്ടുപേർ അറസ്റ്റിൽ
ഏതാനും ആളുകൾ റോഡിൽ കൂടി നിന്ന് വാളുകൊണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
Update: 2022-01-06 13:07 GMT
ജൻമദിനാഘോഷത്തിന്റെ പേരിൽ നടുറോഡിൽ പാർട്ടി നടത്തിയ രണ്ടുപേർ അറസ്റ്റിൽ. വാളുകൊണ്ടാണ് ഇവർ ജൻമദിനകേക്ക് മുറിച്ചത്. മുംബൈയിലെ സബർബൻ കണ്ടിവാലിയിൽ തിങ്കളാഴ്ചയാണ് സംഭവം.
ഏതാനും ആളുകൾ റോഡിൽ കൂടി നിന്ന് വാളുകൊണ്ട് കേക്ക് മുറിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചത്.
സീലം സുബ്രഹ്‌മണ്യം (22), കൗസർ ഖാൻ (23) എന്നിവരാണ് അറസ്റ്റിലായത്. കോവിഡ് പ്രോട്ടോക്കോൾ ലംഘനം, ആയുധനിയമം എന്നീ വകുപ്പുകൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്.