'ഖത്തറുമായി ചര്‍ച്ച നടത്തും'; മുന്‍ ഇന്ത്യന്‍ നാവികരുടെ വധശിക്ഷയില്‍ വിദേശകാര്യ മന്ത്രാലയം
നാവികരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്ന് മന്ത്രാലയം
Update: 2023-10-26 13:25 GMT
ന്യൂഡൽഹി: എട്ട് മുൻ ഇന്ത്യൻ നാവികസേനാംഗങ്ങളെ ഖത്തറിൽ വധശിക്ഷയ്ക്കു വിധിച്ചുവെന്ന വാർത്ത ഞെട്ടിപ്പിക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രാലയം. വിധിയെക്കുറിച്ച് ഖത്തറുമായി ചർച്ച നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.
കോടതിവിധി ഇതുവരെ ഖത്തർ സ്ഥിരീകരിച്ചിട്ടില്ല. വിധിയുടെ വിശദാംശങ്ങൾക്കായി ഇന്ത്യ കാത്തിരിക്കുകയാണ്. നാവികരുടെ കുടുംബങ്ങളുമായി ബന്ധപ്പെടുന്നുണ്ടെന്നും മന്ത്രാലയം പറഞ്ഞു.
ഖത്തർ സൈന്യത്തിനു പരിശീലനം നൽകുന്നതിന്റെ മറവിൽ വിദേശരാജ്യത്തിനു വേണ്ടി ചാരപ്രവർത്തനം നടത്തിയെന്നാണ് നാവികർക്കെതിരായ കേസ്.