മുഖ്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്; ജയിലിൽ വിഷം നൽകി കൊന്നതാണെന്ന് ബന്ധുക്കൾ

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ൻ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​യിരു​ന്നു മു​ഖ്താ​ർ അ​ൻ​സാ​രി

Update: 2024-03-31 05:23 GMT
Advertising

ലഖ്നൗ: ഉത്തർ പ്രദേശിലെ രാഷ്ട്രീയ നേതാവും മുൻ എം.എൽ.എയുമായ മുഖ്താർ അൻസാരിയുടെ മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. അതേസമയം, ജയിലിൽവെച്ച് വിഷം നൽകി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു. അഞ്ച് ഡോക്ടർമാർ അടങ്ങിയ സംഘമാണ് മൃതദേഹം വെള്ളിയാഴ്ച പോസ്റ്റുമോർട്ടം നടത്തിയത്. ഹൃദയത്തിൽ മഞ്ഞ അടയാളം കണ്ടതായും ഇത് രക്തം കട്ടപിടിച്ചതിന്റെ ലക്ഷണമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ജയിൽ രേഖകൾ പ്രകാരം പറയുന്നത് ഇദ്ദേഹത്തിന് ഹൃ​ദ്രോഗവും മറ്റു അസുഖങ്ങളുമുണ്ടെന്നാണ്. കൂടാതെ വിഷാദരോഗം, ത്വക്ക് അലർജി, പ്രമേഹം എന്നിവ ഉണ്ടായിരുന്നതായും പറയപ്പെടുന്നു.

ക​ടു​ത്ത വ​യ​റു​വേ​ദ​ന​യും ഛർ​ദി​യു​മാ​യി മാ​ർ​ച്ച് 26നാണ് ഇദ്ദേഹത്തെ ​ബാ​ന്ദ​യി​ലെ റാ​ണി ദു​ർ​ഗാ​വ​തി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പിച്ചത്. ചികിത്സക്കിടെ വ്യാ​ഴാ​ഴ്ച രാ​ത്രി മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ജ​യി​ൽ അ​ധി​കൃ​ത​രു​ടെ ഒ​ത്താ​ശ​യോ​ടെ കു​റ​ഞ്ഞ അ​ള​വി​ൽ ഭ​ക്ഷ​ണ​ത്തി​ൽ വി​ഷം ക​ല​ർ​ത്തി ന​ൽ​കി​യ​താ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് മുഖ്താർ അൻസാരിയുടെ മ​ക​ൻ ഉ​മ​ർ അ​ൻ​സാ​രി ആ​രോ​പി​ച്ചു. ജയിലിൽവെച്ച് വിഷം നൽകിയതായി കാണിച്ച് 21ന് അൻസാരിയുടെ അഭിഭാഷകൻ ബരാബങ്കി കോടതിയിൽ പരാതി നൽകിയിരുന്നു.

തന്റെ സഹോദരനെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് അഫ്സൽ അൻസാരിയും ആരോപിക്കുന്നു. വിഷം ​​നൽകി കൊന്നതിന്റെ തെളിവുകൾ സമയമാകുമ്പോൾ പുറത്തുവിടും. ചില ക്രിമിനലുക​ളെ സംരക്ഷിക്കാനായി സർക്കാറും അതിന്റെ സംവിധാനങ്ങളും വലിയ ഗൂഢാലോചനയാണ് നടത്തുന്നത്. അവർക്ക് യാതൊരു ലജ്ജയില്ലെന്നും അഫ്സൽ അൻസാരി പറഞ്ഞു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഖ​ബ​റ​ട​ക്കം വ​ൻ ജ​നാ​വ​ലി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ശ​നി​യാ​ഴ്ച സ്വ​ദേ​ശ​മാ​യ ഗാ​സി​പൂ​രി​ൽ ന​ട​ന്നു. ആയിരങ്ങളാണ് തങ്കളുടെ പ്രിയനേതാവിനെ യാത്രയാക്കാൻ ഒത്തുചേർന്നത്.

കി​ഴ​ക്ക​ൻ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ വ​ൻ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​യിരു​ന്നു മു​ഖ്താ​ർ അ​ൻ​സാ​രി. 2007ൽ ​സ​ഹോ​ദ​ര​ൻ അ​ഫ്സ​ലി​നൊ​പ്പം ബി.​എ​സ്.​പി​യി​ൽ ​ചേ​ർ​ന്നു. 2009ൽ ​വാ​രാ​ണ​സി​യി​ൽ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ച്ചെ​ങ്കി​ലും മു​ര​ളി മ​നോ​ഹ​ർ ജോ​ഷി​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. 2010ൽ ​ബി.​എ​സ്.​പി​യി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹം സ​ഹോ​ര​നൊ​പ്പം ഖ്വാ​മി ഏ​ക​ത ദ​ൾ എ​ന്ന പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ചു. 2017 നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബി.​എ​സ്.​പി​യി​ൽ തി​രി​ച്ചെ​ത്തി​യ മു​ഖ്താ​ർ അ​ൻ​സാ​രി മൗ ​മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

മൗ ​നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ​നി​ന്ന് ര​ണ്ടു​ത​വ​ണ ബി.​എ​സ്.​പി ടി​ക്ക​റ്റി​ല​ട​ക്കം അ​ഞ്ചു ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​നെ​തി​രെ കൊലപാതകമടക്കം 60ഓ​ളം ക്രി​മി​ന​ൽ കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 2005 മു​ത​ൽ വി​വി​ധ കേ​സു​ക​​ളി​ൽ ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചു. 2021 ഏ​പ്രി​ൽ​ മു​ത​ൽ ബാ​ന്ദ ജ​യി​ലി​ലാ​ണ്. എ​ട്ട് കേ​സു​ക​ളി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് യു.​പി കോ​ട​തി ക​ണ്ടെ​ത്തി​യ​തി​നെ​തു​ട​ർ​ന്ന് 2022 സെ​പ്റ്റം​ബ​റി​ൽ ജീ​വ​പ​ര്യ​ന്തം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

മു​ഖ്താ​ർ അ​ൻ​സാ​രി​യു​ടെ മ​ര​ണ​ത്തി​ൽ സു​പ്രിംകോ​ട​തി ജ​ഡ്ജി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് സ​മാ​ജ്‍വാ​ദി പാ​ർ​ട്ടി നേ​താ​വ് അ​ഖി​ലേ​ഷ് യാ​ദ​വ് ആ​വ​ശ്യ​പ്പെ​ട്ടു. ദു​രൂ​ഹ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ത​ട​വു​കാ​ർ മരിക്കുന്നത് ജു​ഡീ​ഷ്യ​ൽ ന​ട​പ​ടി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള വി​ശ്വാ​സം ന​ഷ്ട​പ്പെ​ടു​ത്തുമെന്നും അദ്ദേഹം പറഞ്ഞു. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News