നിർണായക ടെസ്റ്റിൽ ടോസ് ചെയ്യുന്നത് പ്രധാനമന്ത്രി, ബോയ്‌ക്കോട്ട് ആഹ്വാനങ്ങൾക്കെതിരെ രൺബീർ, ചാംപ്യൻസ് ലീഗിൽ വമ്പൻ പോരാട്ടം; അറിയാം ട്വിറ്റർ ട്രെൻഡിങ് വാർത്തകൾ

ബോർഡർ ഗവാസ്‌കർ ട്രോഫിക്കായുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ ഉദ്ഘാടന ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയോടപ്പം ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കും

Update: 2023-03-08 17:02 GMT
Editor : abs | By : Web Desk
Advertising

ഇന്ത്യക്ക് നിർണായക ടെസ്റ്റ്; ടോസ് ചെയ്യുന്നത് പ്രധാനമന്ത്രി

ഇന്ത്യയും ആസ്‌ത്രേലിയും തമ്മിലുള്ള ബോർഡർ ഗവാസ്‌കർ ട്രോഫിക്കായുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് മത്സരം തുടങ്ങുന്നത് വ്യാഴാഴ്ചയാണ്. മത്സരത്തിന്റെ ടോസ് ചെയ്യുക പ്രധാനമന്ത്രി നരേന്ദ്ര മോദിയാവുമെന്നാണ് റിപ്പോർട്ടുകൾ. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് മത്സരം.ടെസ്റ്റിന്റെ ഉദ്ഘാടന ദിവസം ഇന്ത്യൻ പ്രധാനമന്ത്രിയോടപ്പം ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസും പങ്കെടുക്കും. ഇതിനോടനുബന്ധിച്ച് സ്‌റ്റേഡിയത്തിൽ ഇരു നേതാക്കളുടെയും ബാനറുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇരു നേതാക്കളുടെയും സാന്നിധ്യം അന്താരാഷ്ട്ര ബന്ധങ്ങളിൽ സ്‌പോർട്‌സിന്റെ പ്രധാന്യം വിളിച്ചോതുന്നതാണ്.

ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനേസ് ഇന്ത്യയിൽ

ആസ്‌ത്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ഇന്ത്യയിലെത്തി. ഇന്ത്യയും ആസ്‌ത്രേലിയയും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന്റെ ഉദ്ഘാടന ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടപ്പം ആൽബനീസ് അഹമ്മദാബാദ് സ്‌റ്റേഡിയത്തിലെത്തും. ചരിത്ര പ്രധാന്യമുള്ള ബോർഡർ ഗവാസ്‌കർ ട്രോഫി മത്സരത്തിലെ നാലാമത്തെ മത്സരം നാളെ ആരംഭിക്കും.

'സൗന്ദര്യത്തിന് നിറമില്ല' ഹിമാലയയുടെ പരസ്യ വിവാദം

വെൽനസ് കമ്പനിയായ ഹിമാലയയയുടെ നിറത്തെ വിമർശിക്കുന്ന ഫേസ്വാഷ് പരസ്യത്തിന് ചൂടുപിടിക്കുന്നു. 'സൗന്ദര്യത്തിന് നിറമില്ല' എന്ന ആശയം അറിയിക്കാൻ ശ്രമിച്ച പരസ്യം, 'യഥാർത്ഥത്തിൽ ഇരുണ്ട ചർമ്മമുള്ള' സ്ത്രീകളെ പരസ്യത്തിൽ പ്രതിനിധീകരിച്ചിട്ടില്ലെന്ന് ട്വിറ്ററിൽ ഉയരുന്ന വിമർശനമം. കൂടാതെ, 'സ്വാഭാവിക തിളക്കത്തിന്' വിൽക്കുന്ന ഉൽപ്പന്നം അതേ പഴയ ഫെയർനെസ് ഉൽപ്പന്നത്തിന്റെ റീപാക്കിംഗ് ആണെന്നും വിമർശിക്കപ്പെടുന്നു.

''ചർമ്മത്തിന്റെ നിറം നോക്കി ഒരു സ്ത്രീയുടെ സൗന്ദര്യത്തെ വിലയിരുത്തരുത്. അതു നല്ലതല്ല. അവളുടെ കണ്ണുകളിലെ ആത്മവിശ്വാസത്തിലാണ് സൗന്ദര്യം, അവളുടെ പുഞ്ചിരിയുടെ സ്വാഭാവികത. സൗന്ദര്യത്തിന് നിറമില്ലെന്ന് ഹിമാലയ നാച്ചുറൽ ഗ്ലോ റോസ് ഫേസ് വാഷ് വിശ്വസിക്കുന്നു. എല്ലാ സ്ത്രീകളും സുന്ദരികളാണ്,'' ഹിമാലയ പരസ്യത്തോടൊപ്പം ട്വീറ്റിൽ കുറിച്ചു.

കൊടുങ്കാറ്റായി ഡങ്ക്‌ലി

വനിതാ പ്രീമിയർ ലീഗിൽ അതിവേഗ അർധ സ്വഞ്ച്വറിയുമായി ഗുജറാത്ത് താരം സോഫിയ ഡങ്്‌ലി. 28 പന്തുകളിൽ നിന്നായി 65 റൺസാണ് റോയൽ ചാലഞ്ചേഴ്‌സിനെതിരായ മത്സരത്തിൽ താരം അടിച്ചുകൂട്ടിയത്. 11 ഫോറിന്റെയും 3 സിക്‌സറിന്റെയും അകമ്പടിയോടെയായിരുന്നു ഇത്.

മൂന്നാം ഓവറിൽ ഓപ്പണർ സബ്ബിനേനി മേഘ്ന മൂന്നാം ഓവറിൽ പുറത്താകുകയും ചെയ്തു. പിന്നീടായിരുന്നു സോഫിയയുടെ തകർപ്പനടി. മത്സരത്തിന്റെ അഞ്ചാം ഓവറിലായിരുന്നു 24കാരിയുടെ അർധ സെഞ്ച്വറി നേട്ടം. ഡങ്ക്ലിക്ക് മുമ്പ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹർമനപ്രീത് കൗർ ഡബ്ല്യുപിഎല്ലിൽ അതിവേഗ അർധസെഞ്ചുറി നേടിയിരുന്നു. 

ബിന്ദു മാധവി ഫാൻസ്

ആംഗർ ടെയിൽസ് എന്ന തെലുങ്ക് ആന്തോളജി ചിത്രം മാർച്ച് 9 ന് ഡിസ്‌നിപ്ലസ് ഹോട്ട്സ്റ്റാറിൽ പ്രീമിയർ ചെയ്യാൻ ഒരുങ്ങുകയാണ്. ഏഴ് ഭാഷകളിലായാണ് ചിത്രം എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിൽ ബിന്ദു മാധവി രാധ എന്ന കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിലെ താരത്തിന്റെ കഥാപാത്രമാണ് ഇപ്പോൾ ട്വിറ്റർ ട്രെൻഡിങ്.

ബോയ്‌ക്കോട്ട് ആഹ്വാനം നല്ലതല്ല- റൺബീർ

സിനിമകളെ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്നത് നല്ല രീതിയല്ലെന്ന് നടൻ രൺബീർ കപൂർ. തന്റെ റിലീസാവാനിരിക്കുന്ന തൂ ജൂത്തി മെയിൻ മാക്കാറിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു രൺബീർ.

'എല്ലാവരും ഇത് ചെയ്യുമെന്ന് ഞാൻ കരുതുന്നില്ല. എന്നാൽ കുറച്ച് വർഷങ്ങളായി ഇത് കാണുന്നു, പെട്ടെന്ന് ഒരു ബോളിവുഡ് വിരുദ്ധ നിലപാട് കോവിഡ് ാൻഡെമിക്കിന് ശേഷം ആരംഭിച്ചിട്ടുണ്ട്, 'ഹിന്ദി-സൗത്ത് സംവാദം ആളുകളുടെ മനസ്സിൽ മാത്രമാണെന്നും മറ്റെവിടെയുമല്ലെന്നും അദ്ദേഹം തുടർന്നു പറഞ്ഞു. കെജിഎഫ്, ആർആർആർ, ബാഹുബലി തുടങ്ങിയ ചിത്രങ്ങളിൽ ഹിന്ദി സിനിമയ്ക്ക് അഭിമാനമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞങ്ങൾ എല്ലാവരും ഈ സിനിമകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടവരാണ്, മാത്രമല്ല ഇത്രയും വലിയ പ്രേക്ഷകരിലേക്ക് എത്തുന്ന സിനിമകൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സിസോദിയയെ ജയിലിൽവെച്ച് കൊലപ്പെടുത്താൻ ഗൂഢാലോചനയെന്ന് എ.എ.പി

മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെ ജയിലിൽ കൊലപ്പെടുത്താൻ ഗൂഢാലോചന നടക്കുന്നതായി എ.എ.പി. തിഹാർ ജയിലിൽ കൊടും കുറ്റവാളികൾക്കൊപ്പമാണ് സിസോദിയയെ പാർപ്പിച്ചിരിക്കുന്നതെന്നും അദ്ദേഹത്തിന്റെ സുരക്ഷയിൽ ആശങ്കയുണ്ടെന്നും എ.എ.പി നേതാവ് സൗരഭ് ഭരദ്വാജ് പറഞ്ഞു.''നിങ്ങൾക്ക് ഞങ്ങളെ ഡൽഹിയിൽ തോൽപ്പിക്കാനായില്ല. മുൻസിപ്പൽ തെരഞ്ഞെടുപ്പിലും അതിനായില്ല. നിങ്ങളുടെ എല്ലാ ഗൂഢാലോചനകളെയും മറികടന്ന് മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിലും ഞങ്ങളുടെ സ്ഥാനാർഥികൾ തെരഞ്ഞെടുക്കപ്പെട്ടു. ഈ വിഷയത്തിൽ പ്രധാനമന്ത്രിയുടെ മൗനവും എല്ലാവരും കാണുന്നുണ്ട്. കേന്ദ്രസർക്കാർ ഒരു രാഷ്ട്രീയ കൊലപാതകത്തിന് ഗൂഢാലോചന നടത്തുകയാണോ എന്ന ആശങ്കയിലാണ് ഞങ്ങൾ''-സൗരഭ് ഭരദ്വാജ് പറഞ്ഞു.

ചാംപ്യൻസ് ലീഗിൽ വമ്പൻ പോരാട്ടം പിഎസ്ജി- ബയേൺ മ്യൂണിക്ക്

ചാംപ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടറിലെ നിർണായക മത്സരത്തിൽ പിഎസ്ജിക്ക് എതാരാളി ക്ലബ് ബയൺ മ്യൂണിക്ക്. മെസിയുടെ ടീമിന് ഇന്നത്തെ പോരാട്ടം കടുപ്പമേറിയതാണ്. ഇന്ന് രണ്ടു ഗോൾ വ്യത്യാസത്തിൽ ജയിച്ചാൽ മാത്രമെ പിഎസ്ജിക്ക് ക്വാർട്ടറിലെത്താനാവൂ. മറ്റൊരു മത്സരത്തിൽ ടോട്ടനം ഹോട്‌സ്പർ സ്വന്തം ഗ്രൗണ്ടിൽ ഇറ്റാലിയൻ ക്ലബ് എസി മിലാനെ നേരിടും. ഇറ്റലിയിൽ നടന്ന ആദ്യപാദ മത്സരം മിലാൻ 1-0ന് ജയിച്ചിരുന്നു.

'വിടുതലൈ' ട്രെയിലർ പുറത്ത്, ഞെട്ടിക്കാൻ സൂരി

അസുരന് ശേഷം വെട്രിമാരൻ സംവിധാനം ചെയ്യുന്ന വിടുതലൈ യുടെ ട്രെയിലർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. കോമഡി കഥാപാത്രങ്ങളിൽ തിളങ്ങിയ സൂരിയുടെ പ്രകടനമാണ് വിടുതലൈയെ വ്യത്യസ്തമാക്കുന്നത്. സൂരിയോടപ്പം വിജയ് സേതുപതിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തിലെത്തുന്നുണ്ട്. ചിത്രം രണ്ട് ഭാഗങ്ങളായാണ് റിലീസ് ചെയ്യുന്നത്. സാമൂഹ്യപ്രസക്തിയുള്ള വിഷയം ത്രില്ലർ രൂപത്തിൽ വെട്രിമാരൻ ഒരുക്കിയിരിക്കുന്ന എന്ന സൂചനയാണ് ട്രെയിലറിൽ നിന്ന് വ്യക്തമാകുന്നത്. കോമഡി റോളിൽ കണ്ടിട്ടുള്ള സൂരിയുടെ തീർത്തും വ്യത്യസ്തമായ ഒരു പ്രകടനമായി വിടുതലൈ മാറിയേക്കാം.


Tags:    

Writer - അലി കൂട്ടായി

contributor

Editor - abs

contributor

By - Web Desk

contributor

Similar News