അന്വേഷണവുമായി സഹകരിക്കും, കോടതി വിധിയിൽ വിശ്വാസമുണ്ട്: ബ്രിജ് ഭൂഷൺ

കോടതി എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷൻ

Update: 2023-04-28 19:41 GMT
Advertising

ന്യൂഡല്‍ഹി: പീഡനപരാതിയിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്ന് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷൻ. സുപ്രിംകോടതി വിധിയിലും പൊലീസ് അന്വേഷണത്തിലും വിശ്വാസമുണ്ട്. കോടതി എന്ത് തീരുമാനമെടുത്താലും സ്വാഗതം ചെയ്യുമെന്നും ബ്രിജ് ഭൂഷൻ പ്രതികരിച്ചു

ഇന്ന് വൈകുന്നേരത്തിനുള്ളിൽ കേസെടുക്കുമെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രിംകോടതിയെ അറിയിച്ചത്. ബ്രിജ്ഭൂഷനെതിരെ പരാതി നൽകിയ താരങ്ങൾക്ക് സുരക്ഷ ആവശ്യമെങ്കിൽ നൽകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് നിർദേശിച്ചു. കേസെക്കുമെങ്കിലും സമരം നിർത്താൻ ഗുസ്തി താരങ്ങൾ ഒരുക്കമല്ല.

സുപ്രിം കോടതി ഉത്തരവിനെ മാനിക്കുന്നുവെന്നും എന്നാൽ എഫ്.ഐ.ആർ ഇടാൻ വേണ്ടി മാത്രമല്ല ബ്രിജ്ഭൂഷൻ സിങ്ങിനെ അറസ്റ്റ് ചെയ്ത് ജയിലിലടക്കാൻ വേണ്ടിയാണ് തങ്ങളുടെ സമരമെന്നും താരങ്ങൾ പറഞ്ഞു. സുപ്രിംകോടതി ഉത്തരവ് വിജയത്തിൻറെ ആദ്യപടിയായാണ് കാണുന്നതെന്നും എന്നാൽ, ഡൽഹി പൊലീസിനെ വിശ്വാസമില്ലെന്നും താരങ്ങൾ കൂട്ടിച്ചേർത്തു. അതോടൊപ്പം ബ്രിജ്ഭൂഷണെ അറസ്റ്റ് ചെയ്യുന്നതുവരെ ഡൽഹി ജന്തർ മന്തറിലെ സമരം തുടരുമെന്നും ഗുസ്തി താരങ്ങൾ വ്യക്തമാക്കി.

ബിജ് ഭൂഷനെതിരെ കേസ് എടുക്കണമെന്ന് ആവശ്യപ്പെട്ട് ഗുസ്തി താരങ്ങൾ സമർപ്പിച്ച ഹരജി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പരിഗണിച്ചത്. ഏഴുപേർ ചേർന്നാണ് ഹരജി നൽകിയത്. ഹരജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News