മൂന്ന് മാസത്തിനകം കാസര്‍കോട് ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ

Update: 2017-05-14 23:37 GMT
Editor : Subin
മൂന്ന് മാസത്തിനകം കാസര്‍കോട് ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ
Advertising

പുലിമുട്ടിനിടയിലുള്ള മണല്‍ തട്ടകളില്‍ ഇടിച്ച് നിരവധി വള്ളങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി അപകടത്തില്‍ പെട്ടിരുന്നു

Full View

നിര്‍മ്മാണത്തിലെ അപാകത പരിഹരിച്ച് മൂന്ന് മാസത്തിനകം കാസര്‍കോട് ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രിയുടെ ഉറപ്പ്. പണി പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം ഹാര്‍ബര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല.

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജനയില്‍ ഉള്‍പ്പെടുത്തി 29.75 കോടി രൂപ ചെലവിലായിരുന്നു കാസര്‍കോട്ട് മത്സ്യബന്ധന തുറമുഖത്തിന്റെ നിര്‍മ്മാണം. ഒരേസമയം മുന്നൂറിലേറെ മത്സ്യബന്ധന ബോട്ടുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം തുറമുഖത്തില്‍ ഉണ്ട്. എന്നാല്‍ തുറമുഖത്തിനായി കീഴൂര്‍ കടപ്പുറത്ത് നിര്‍മ്മിച്ച പുലിമുട്ടിനിടയിലൂടെ ബോട്ടുകള്‍ക്ക് പ്രവേശിക്കാനാവുന്നില്ല.

പുലിമുട്ടിനിടയിലുള്ള മണല്‍ തട്ടകളാണ് ബോട്ടുകള്‍ പ്രവേശിക്കുന്നതിന് തടസമാവുന്നത്. ഇത് കാരണം നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും മത്സ്യബന്ധന തുറമുഖം തുറന്ന് പ്രവര്‍ത്തിപ്പിക്കാനായില്ല. പുലിമുട്ടിനിടയിലുള്ള മണല്‍ തട്ടകളില്‍ ഇടിച്ച് നിരവധി വള്ളങ്ങള്‍ കഴിഞ്ഞ മാസങ്ങളിലായി അപകടത്തില്‍ പെട്ടിരുന്നു. കാസര്‍കോട്ട് മത്സ്യബന്ധന തുറമുഖം ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ സന്ദര്‍ശിച്ചു.

നിലവില്‍ വടക്കേ പുലിമുട്ടിന് 570 മീറ്ററും തെക്കെ പുലിമുട്ടിന് 660 മീറ്ററുമാണ് നീളം. പുലിമുട്ടിന്റെ നിലവിലെ വീതി 80 മീറ്ററാണ്. പുലിമുട്ടിന്റെ നീളം വടക്ക് 1000 മീറ്ററും തെക്ക് 900 മീറ്ററും വീതി 120 മീറ്ററും വേണമെന്നാണ് മത്സ്യതൊഴിലാളികളുട ആവശ്യം.

Tags:    

Writer - Subin

contributor

Editor - Subin

contributor

Similar News