കുടവയറില്ലെങ്കിലും പുലിക്കളിയിലെ സൂപ്പര്‍സ്റ്റാര്‍ ചാത്തുണ്ണിയാശാന്
അറുപത് വര്‍ഷമായി പുലിവേഷത്തില്‍ നഗരം ചുറ്റുന്ന ചാത്തുണ്ണി
കുടവയറും വലിയ ശരീരമൊക്കെ ഉള്ളവരെയാണ് പുലിക്കളിയിലെ നല്ല പുലികളായി വാഴ്ത്തുന്നത്. എന്നാല്‍ ഇതൊന്നുമില്ലാത്ത എഴുപത്തിയാറ് കാരനായ ചാത്തുണ്ണിയാശാനാണ് പുലിക്കളിയില്‍ തൃശൂരിലെ സൂപ്പര്‍ സ്റ്റാര്‍. അറുപത് വര്‍ഷമായി പുലിവേഷത്തില്‍ നഗരം ചുറ്റുന്ന ചാത്തുണ്ണി ഇത്തവണ സ്വന്തം ദേശത്തിനായാണ് ഇറങ്ങുന്നത്
പതിനാറാം വയസില്‍ ഒരാഗ്രഹം തോന്നിയപ്പോള്‍ പുലി വേഷം കെട്ടി തുടങ്ങിയതാണ് തേക്കൂട്ട് ചാത്തുണ്ണി എന്ന ചാത്തുണ്ണിയാശാന്. ഇപ്പോള്‍ വയസ് എഴുപത്തിയാറായി. പുലിവേഷവും മഞ്ഞച്ചായവും ഇതുവരെ അഴിച്ചിട്ടില്ല. കാല്ച്ചുവടുകള്ക്കും താളബോധത്തിനും പ്രായം ബാധിച്ചിട്ടുമില്ല
പുലിക്കളിയോടുള്ള ഭ്രമമാണ് ചാത്തുണ്ണിയാശാനെ ഇപ്പോഴും ചുവട് വെപ്പിക്കുന്നത്. അച്ഛന് മരിച്ചതറിഞ്ഞപ്പോള്‍ പോലും വേഷമഴിക്കാത്ത ഭ്രമം
നിര്‍മാണ തൊഴിലാളിയായിരുന്ന ചാത്തുണ്ണി ആ പണി നിര്‍ത്തിയിട്ടും പുലിക്കളി നിര്‍ത്തിയിട്ടില്ല.
പല ദേശങ്ങള്‍ക്ക് വേണ്ടിയാണ് ഇത് വരെ വേഷമിട്ടിരുന്നത്. ഇത്തവണ സ്വന്തം ദേശമായ അയ്യന്തോളില്‍ നിന്നും പുലിക്കളി സംഘമുണ്ടായി. ചാത്തുണ്ണി അതിന്റെ ആശാനുമായി. നാലോണ നാളില്‍ സ്വരാജ് റൌണ്ടിലേക്ക് പുലികളിറങ്ങുമ്പോള് എല്ലാ കണ്ണുകളും തിരയുന്നത് ചാത്തുണ്ണിയുടെ ചുവടുകളെയാണ്.