നിയമസഭാ ഫലം വിലയിരുത്തിയ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ കോട്ടയം ജില്ലാ കമ്മറ്റിക്ക് വിമര്‍ശം

Update: 2018-03-18 10:48 GMT
Editor : admin | admin : admin
നിയമസഭാ ഫലം വിലയിരുത്തിയ സിപിഎം സംസ്ഥാന കമ്മറ്റിയില്‍ കോട്ടയം ജില്ലാ കമ്മറ്റിക്ക് വിമര്‍ശം
Advertising

വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പരിശോധിക്കണമെന്ന് സ്ഥാനാര്‍ഥിയായിരുന്ന ടി എന്‍ സീമ ആവശ്യപ്പെട്ടു. കോന്നി, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ തോല്‍വിയെയും ഗൌരവമായി കാണണമെന്ന അഭിപ്രായമുയര്‍ന്നു.

Full View

നിയമസഭ തെരഞ്ഞെടുപ്പ് ഫലം വിലയിരുത്താനായി ചേര്‍ന്ന സംസ്ഥാന കമ്മിറ്റിയില്‍ കോട്ടയം ജില്ലാകമ്മിറ്റിക്ക് വിമര്‍ശം. കോട്ടയത്ത് ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാനായില്ലെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മൂന്ന് മണ്ഡലങ്ങളിലെ തോല്‍വി ഗൌരവമായി പരിശോധിക്കണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു. സംസ്ഥാന കമ്മിറ്റി നാളെയും തുടരും.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ പൊതുചിത്രത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു കോട്ടയം ജില്ലയിലെ ഫലമെന്നാണ് സംസ്ഥാന കമ്മിറ്റിയുടെ വിലയിരുത്തല്‍. മറ്റിടങ്ങളിലെല്ലാം ന്യൂനപക്ഷത്തിന്റെ പിന്തുണ ആര്‍ജ്ജിക്കാനായപ്പോള്‍ കോട്ടയത്ത് അതിന് കഴിഞ്ഞില്ലെന്ന വിമര്‍ശമാണുയര്‍ന്നത്. ഇത് ഗൌരവമായി പരിശോധിക്കപ്പെടണം. പൂഞ്ഞാറിലെ തോല്‍വി പാര്‍ട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. ഇവിടെ പാര്‍ട്ടി വോട്ടുകള്‍ പോലും പൂര്‍ണമായി ലഭിക്കാത്ത സ്ഥിതിയുണ്ടായി.

വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് പരിശോധിക്കണമെന്ന് സ്ഥാനാര്‍ഥിയായിരുന്ന ടി എന്‍ സീമ ആവശ്യപ്പെട്ടു. പ്രചാരണത്തില്‍ പാര്‍ട്ടി സംവിധാനം മുഴുവന്‍ ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന പരാതിയും അവര്‍ ഉന്നയിച്ചു. കോന്നി, പാലക്കാട് എന്നീ മണ്ഡലങ്ങളിലെ തോല്‍വിയെയും ഗൌരവമായി കാണണമെന്ന അഭിപ്രായമുയര്‍ന്നു. കോന്നിയില്‍ പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നതാണ് അനുകൂല സാഹചര്യം ഉണ്ടായിരുന്നിട്ടും കനത്ത പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. പാലക്കാട് ബിജെപിക്കും പിന്നില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതും പരിശോധിക്കണം. ഇവ അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിക്കുന്ന കാര്യം പരിഗണനയിലുണ്ട്. 30 അംഗങ്ങളാണ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

admin - admin

contributor

Similar News