കൂട്ടക്കരച്ചിലില്ല; കുഞ്ഞുകണ്ണുകളില്‍ പ്രതീക്ഷകള്‍ മാത്രം
കുട്ടികളെല്ലാം ആവേശത്തോടെയാണ് പുത്തനുടുപ്പും പുതു പ്രതീക്ഷകളുമായി വിദ്യാലയങ്ങളിലെത്തിയത്.
പ്രവേശനോത്സവമെന്ന് പറഞ്ഞാല്‍ കരച്ചില്‍ ദിവസമായിരുന്ന കാലം ഏറെകൂറെ അവസാനിച്ചിരിക്കുന്നു. കുട്ടികളെല്ലാം ആവേശത്തോടെയാണ് പുത്തനുടുപ്പും പുതു പ്രതീക്ഷകളുമായി വിദ്യാലയങ്ങളിലെത്തിയത്.
ജൂണ്‍ ഒന്നിന് സ്കൂളിലെത്തിയാല്‍ കൂട്ടക്കരച്ചിലുണ്ടായിരുന്ന കാലം ഇന്ന് ഓര്‍മ്മ മാത്രമാണ്. ഒറ്റപ്പെട്ട കരച്ചിലുകള്‍ മാറ്റിനിര്‍ത്തിയാല്‍ എല്ലാവരും ഉഷാറാണ്. ഓര്‍മ്മവെക്കുന്ന നാള്‍തൊട്ട് കുഞ്ഞുങ്ങള്‍ സ്കൂളിനെ കുറിച്ചും പുതിയ ബാഗിനെകുറിച്ചുമാണ് കേള്‍ക്കുന്നത്. കൂടാതെ ഡെകെയറുകളും അംഗന്‍വാടികളുമായി മൂന്ന് വയസ്സിന് മുന്‍പുതന്നെ കുട്ടികള്‍ വിദ്യാലയങ്ങളിലെത്തുന്നു.
ക്യാമറ കാണുമ്പോള്‍ ജാള്യതയില്ല. പാട്ടുപാടിയും കഥപറഞ്ഞും എല്ലാവരും സജീവമാണ്. ആരാവാന്‍ ആഗ്രഹമെന്ന് ചോദിച്ചാല്‍ ആണ്‍കുട്ടികള്‍ക്ക് പൊലീസും പെണ്‍കുട്ടികള്‍ക്ക് ടീച്ചെറുമെന്ന പഴയ സങ്കല്‍പത്തിന് വലിയമാറ്റമെന്നും സംഭവിച്ചിട്ടില്ല.