മുല്ലപ്പെരിയാറില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയ കേരളത്തിന്റെ നിയമനിര്‍മ്മാണം തള്ളിക്കൊണ്ടും, ജലനിരപ്പ് 146 അടിവരെ ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ട് 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്...
മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് നല്‍കിയ ഹരജിയില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രിം കോടതിയുടെ നോട്ടീസ്. ഉത്തരവില്‍ പറയുന്ന പ്രകാരം പ്രവര്‍ത്തിക്കാന്‍ തമിഴ്‌നാടിനെ കേരളം അനുവദിക്കുന്നില്ലെന്നാണ് ഹരജിയിലെ ആരോപണം.
മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ജലനിരപ്പ് 136 അടിയായി നിജപ്പെടുത്തിയ കേരളത്തിന്റെ നിയമനിര്‍മ്മാണം തള്ളിക്കൊണ്ടും, ജലനിരപ്പ് 146 അടിവരെ ഉയര്‍ത്താന്‍ തമിഴ്‌നാടിന് അനുമതി നല്‍കിക്കൊണ്ട് 2014ല്‍ പുറപ്പെടുവിച്ച ഉത്തരവ് നടപ്പിലാക്കാന്‍ കേരളം അനുവദിക്കുന്നില്ലെന്നാരോപിച്ചാണ് തമിഴ്‌നാട് സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. ഉത്തരവ് പ്രകാരം, അണക്കെട്ടിന്റെ അറ്റകുറ്റപ്പണികള്‍ നടത്താനുള്ള അവകാശം തമിഴ്‌നാടിനാണ്. ഇതിനും കേരള സര്‍ക്കാര്‍ തടസ്സം നില്‍ക്കുന്നുവെന്നാണ് തമിഴ്‌നാടിന്റെ ആരോപണം.
ഹരജി പരിഗണിച്ച ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ അധ്യക്ഷനായ ബെഞ്ച് കേരള സര്‍ക്കാരിന് നോട്ടീസയച്ചു. ജൂലൈ രണ്ടാം വാരത്തില്‍ ഹരജിയില്‍ വാദം കേള്‍ക്കാമെന്നും കോടതി അറിയിച്ചു. ഇതേ ആരോപണങ്ങള്‍ ഉന്നയിച്ച് തമിഴ്‌നാട് നല്‍കിയ ഹരജി സുപ്രിം കോടതി തള്ളിയിരുന്നു. അണക്കെട്ടിന് സമീപത്ത് കേരള സര്‍ക്കാര്‍ നടത്തുന്ന പാര്‍ക്കിംഗ് നിര്‍മ്മാണം തടയണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജി സുപ്രിംകോടതയുടെ പരിഗണനയിലുണ്ട്.