സ്കൂള്‍ വിപണി സജീവം
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂള്‍ വിപണി സജീവമായി.
വേനലവധി കഴിഞ്ഞ് സ്കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്കൂള്‍ വിപണി സജീവമായി. വൈവിധ്യമാര്‍ന്ന ബാഗുകളുടെയും കുടകളുടെയും വന്‍ശേഖരമാണ് ഇത്തവണത്തെ വിപണിയെയും സജീവമാക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വില വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെങ്കിലും വിപണിയെ ഇതൊന്നും ബാധിച്ചിട്ടില്ല.
ആദ്യമായി സ്കൂളില്‍ പോകാന്‍ തയ്യാറെടുക്കന്ന കുരുന്നുകളെ ലക്ഷ്യമിട്ട് തന്നെയാണ് ഇത്തവണത്തെ സ്കൂള്‍ വിപണി ഒരുങ്ങിയിരിക്കുന്നത്. കാര്‍ട്ടൂര്‍ കഥാപാത്രങ്ങളെയും സൂപ്പര്‍ ഹീറോകളെയും ഉള്‍ക്കൊള്ളിച്ച് നിര്‍മ്മിച്ചിരിക്കുന്ന ബാഗുകള്‍ക്കും കുടകള്‍ക്കുമാണ് ആവശ്യക്കാര്‍ ഏറെയും. പ്രൊജക്ടഡ് ഇമേജുള്ള ബാഗുകളാണ് ഇത്തവണത്തെ വിപണിയിലെ പ്രധാന ആകര്‍ഷണം. 500 മുതല്‍ 1500 രൂപ വരെ ഈ ബാഗുകള്‍ക്ക് വില വരും. അതേസമയം അല്പം മുതിര്‍ കുട്ടികള്‍ക്കായി ബ്രാന്‍ഡഡ് ബാഗുകളും കടകളില്‍ തയ്യാറാണ്.
അതേസമയം വിവിധ വര്‍ണ്ണത്തിലും ആകൃതിയിലും ഉള്ള ചൈനീസ് കുടകള്‍ ഇത്തവണയും കുട വിപണി കീഴടക്കി കഴിഞ്ഞു.
ബ്രാന്‍ഡഡ് കുടകള്‍ക്ക് 500 രൂപ മുതല്‍ ഈടാക്കുമ്പോള്‍ 100 രൂപയ്ക്ക് വരെ ചൈനീസ് കുടകള്‍ ലഭിക്കും. കൂടാതെ ലൈറ്റ് കത്തുന്ന ഇന്‍ട്രമെന്റ് ബോക്സിനും ചൂട് നില്‍ക്കുന്ന വാട്ടര്‍ ബോട്ടിലിനും ആവശ്യക്കാര്‍ ഏറെ. വിവിധ തരത്തിലുള്ള ലഞ്ച് ബോക്സ് വാങ്ങാനും വന്‍ തിരക്കാണ്.
അതേസമയം 200 പേജുള്ള വലിയ കോളേജ് നോട്ടുബുക്കുകളുടെ ഏറ്റവും കുറഞ്ഞവില ഇത്തവണ 30 രൂപയാണ്. ചെറിയ ബുക്കുകള്‍ക്കാവട്ടെ 22 മുതല്‍ 25 രൂപ വരെ നല്‍കണം. കണ്‍സ്യൂമര്‍ ഫെഡിന് കീഴിലുള്ള ത്രിവേണി സ്റ്റോറുകളില്‍ വിലക്കുറവുണ്ടെങ്കിലും കുട്ടികളുടെ താല്‍പര്യാര്‍ഥം മിക്ക രക്ഷകര്‍ത്താക്കളും സ്വകാര്യ വിപണിയെയാണ് ആശ്രയിക്കുന്നത്.