ദക്ഷിണമേഖല അത്‌ലറ്റിക് മീറ്റ്: കേരളവും തമിഴ്‌നാടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍
ഒന്നാം ദിനം 53 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.തമിഴ്‌നാടിന് 17 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും.
ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് മീറ്റിന്റെ ആദ്യദിനം കേരളവും തമിഴ്‌നാടും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍. 338 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്തെത്തിയപ്പോള്‍ ഒരു പോയിന്റ് മാത്രം വ്യത്യാസത്തില്‍ തമിഴ്‌നാട് തൊട്ടുപിന്നിലുണ്ട്. ആദ്യദിനം 13 മീറ്റ് റെക്കോഡുകള്‍ പിറന്നു. മീറ്റ് ഇന്ന് സമാപിക്കും.
പോയിന്റ് നിലയില്‍ ഇഞ്ചോടിഞ്ചാണെങ്കിലും സ്വര്‍ണനേട്ടത്തില്‍ കേരളം തമിഴ്‌നാടിനെക്കാള്‍ ബഹുദൂരം മുന്നിലാണ്. ഒന്നാം ദിനം 53 ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ 23 സ്വര്‍ണവും 13 വെള്ളിയും 11 വെങ്കലവുമാണ് കേരളത്തിന്റെ സമ്പാദ്യം.തമിഴ്‌നാടിന് 17 സ്വര്‍ണവും 16 വീതം വെള്ളിയും വെങ്കലവും.
13 മീറ്റ് റെക്കോഡുകള്‍ പിറന്നതില്‍ അഞ്ചെണ്ണം കേരളത്തിന്റെ കുട്ടികളുടേത്. അണ്ടര്‍ 20 ആണ്‍കുട്ടികളുടെ പതിനായിരം മീറ്ററില്‍ ഷെറിന്‍ ജോസ്, അണ്ടര്‍ 20 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ കേരളത്തിന്റെ ആര്‍ശ ബാബു, ആണ്‍കുട്ടികളില്‍ ജെസ്സന്‍ കെ ജി, ആണ്‍കുട്ടികളുടെ 400 മീറ്ററില്‍ തോമസ് മാത്യു എന്നിവര്‍ മീറ്റ് റെക്കോഡോടെ സ്വര്‍ണം നേടി.
അണ്ടര്‍ 18 വിഭാഗം 4*100 മീറ്റര്‍ റിലേയില്‍ കേരളത്തിന്റെ ആണ്‍കുട്ടികളും മീറ്റ് റെക്കോഡോടെയാണ് ഒന്നാമതെത്തിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടില്‍ മീറ്റ് റെക്കോഡ് തകര്‍ത്തെങ്കിലും കേരളത്തിന്റെ നിവ്യ ആന്റണിക്ക് രണ്ടാം സ്ഥാനം മാത്രം.
തമിഴ്‌നാടിന്റെ സത്യയാണ് ദേശീയ ജേതാവായ നിവ്യയെ പിന്തള്ളിയത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 4*100 റിലേയില്‍ നിലവിലെ ജേതാക്കളായ കേരളം ബാറ്റണ്‍ കൈമാറുന്നതിലെ പിഴവ് മൂലം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.