ചാലിയാറില്‍ കണ്ടെത്തിയ ബ്ലൂ ഗ്രീന്‍ ആല്‍ഗ സമീപത്തെ പുഴകളിലുമെത്തി

Update: 2018-05-28 01:46 GMT
ചാലിയാറില്‍ കണ്ടെത്തിയ ബ്ലൂ ഗ്രീന്‍ ആല്‍ഗ സമീപത്തെ പുഴകളിലുമെത്തി
Advertising

വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചതാണ് ആല്‍ഗ പടരാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.

ചാലിയാര്‍ പുഴയില്‍ കണ്ടെത്തിയ ബ്ലൂ ഗ്രീന്‍ ആല്‍ഗ സമീപത്തെ പുഴകളിലേക്കും പടരുന്നു. ഇരുവഞ്ഞിപുഴയിലാണ് ബ്ലൂ ഗ്രീന്‍ ആല്‍ഗ എന്ന പേരില്‍ അറിയപ്പെടുന്ന സൈനോ ബാക്ടീരിയ സൂക്ഷ്മാണുക്കള്‍ കണ്ടെത്തിയത്. വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചതാണ് ആല്‍ഗ പടരാന്‍ കാരണമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. വെള്ളത്തിന്‍റെ സാമ്പിള്‍ സിഡബ്ലുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ ശേഖരിച്ചു.

Full View

ഒരാഴ്ച മുന്‍പാണ് ചാലിയാറില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയത്. തൊട്ടു പിന്നാലെയാണ് മലയോര മേഖലയുടെ പ്രധാന കുടിവെള്ള സ്രോതസ്സുകളായ ഇരുവഞ്ഞിയിലും ചെറുപുഴയിലും ആല്‍ഗയുടെ സാന്നിധ്യം കണ്ടെത്തിയത്. നിരവധി കുടിവെള്ള പദ്ധതികളും ഈ പുഴയിലുണ്ട്. ജലത്തില്‍ നൈട്രേറ്റിന്‍റെയും ഫോസ്ഫേറ്റിന്‍റെയും അളവ് കൂടുമ്പോഴാണ് നദികളില്‍ ബ്ലൂ ഗ്രീന്‍ ആല്‍ഗ നിറയുന്നത്.

ചാലിയാറിലെ വെള്ളം സിഡബ്ലുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞര്‍ പരിശോധനക്കെടുത്തിരുന്നു. സൈനോ ബാക്ടീരിയ എന്ന സൂക്ഷ്മാണു ജലത്തില്‍ പടര്‍ന്നതാണ് കാരണമെന്നാണ് പ്രാഥമിക പരിശോധനയില്‍ വ്യക്തമായത്. സൈനോ ബാക്ടീരിയ വളരുന്നത് വെള്ളത്തിലെ ഓക്സിജന്‍റെ അളവ് കുറയാന്‍ ഇടയാക്കും. മത്സ്യസമ്പത്തിനടക്കം ഭീഷണിയാണ് ഈ ആല്‍ഗയുടെ സാന്നിധ്യം.

Tags:    

Similar News