'ആനവണ്ടി' നിര്‍ത്താന്‍ കെഎസ്ആര്‍ടിസി ഉത്തരവ്

Update: 2018-06-03 01:44 GMT
Editor : admin
Advertising

കോര്‍പ്പറേഷന്റെ പേരുപയോഗിച്ച് ബ്ലോഗ് നടത്തിപ്പുകാരനായ സുജിത് ഭക്തന്‍ സാന്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ബ്ലോഗ്.....

Full View

കെ എസ് ആര്‍ ടി സി ബ്ലോഗിന് എം ഡിയുടെ വിലക്ക്. കോര്‍പ്പറേഷന്റെ പേരുപയോഗിച്ച് ബ്ലോഗ് നടത്തിപ്പുകാരനായ സുജിത് ഭക്തന്‍ സാന്പത്തിക നേട്ടമുണ്ടാക്കുന്നുവെന്നാരോപിച്ചാണ് ബ്ലോഗ് അവസാനിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ബ്ലോഗ് ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളില്‍ കെ എസ് ആര്‍ ടി സിക്ക് പ്രചാരമുണ്ടാക്കുക മാത്രമാണ് ലക്ഷ്യമെന്നാണ് സുജിതിന്റെ പക്ഷം

എട്ടുവര്‍ഷം മുന്പ് ആനവണ്ടി എന്ന പേരില്‍ സുജിത് രൂപം നല്‍കിയ ബ്ലോഗിന് സമൂഹമാധ്യമങ്ങളില്‍ വന്‍ പ്രചാരമാണ് ലഭിച്ചത്. നിലവില്‍ അ‍ഞ്ചുലക്ഷത്തിലധികം പേര്‍ കെ എസ് ആര്‍ ടി സി ബ്ലോഗ് പിന്തുടരുന്നുണ്ട്. ബ്ലോഗിനു വേണ്ടി ചിത്രങ്ങളെടുക്കാന്‍ സുജിതിന് അനുമതി നല്‍കിയിരുന്നു. 2013 ല്‍ അവസാനിച്ച അനുമതി പുതുക്കിയിട്ടില്ലെന്ന് സുജിതിനയച്ച കത്തില്‍ എം ഡി പറയുന്നു.

കെ എസ് ആര്‍ ടി സിയുടെ പേരുപയോഗിച്ച് സുജിത് സാന്പത്തിക നേട്ടമുണ്ടാക്കുകയാണെന്നും ബ്ലോഗിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും എംഡി ആവശ്യപ്പെട്ടിട്ടുണ്ട്. അല്ലാത്തപക്ഷം നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നാണ് കോര്‍പ്പറേഷന്റെ മുന്നറിയിപ്പ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News