ജലമാര്‍ഗമുള്ള ചരക്ക് നീക്കം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു

Update: 2018-06-15 22:25 GMT
Editor : Jaisy
ജലമാര്‍ഗമുള്ള ചരക്ക് നീക്കം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു
Advertising

റോഡിലൂടെയുള്ള ചരക്ക് ഗതാഗതം പകുതിയായി കുറക്കാനാണ് ശ്രമം

റോഡിലൂടെയുള്ള ചരക്ക് ഗതാഗതം കുറക്കുന്നതിന് ജലമാര്‍ഗമുള്ള ചരക്ക് നീക്കം സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നു. റോഡിലൂടെയുള്ള ചരക്ക് ഗതാഗതം പകുതിയായി കുറക്കാനാണ് ശ്രമം. ചരക്ക് നീക്കം പ്രോത്സാഹിപ്പിക്കാന്‍ കപ്പലുകള്‍ക്ക് ഇന്‍സെന്റീവ് വര്‍ധിപ്പിക്കാനും തീരുമാനമായി.

Full View

റോഡപകടങ്ങളും ഇന്ധനവിലയും ദിനംപ്രതി വര്‍ധിക്കുന്ന സാഹചര്യത്തിലാണ് കടല്‍മാര്‍ഗമുള്ള ചരക്ക് ഗതാഗതത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കുന്നത്. ഇതിനായി തുറമുഖങ്ങളിലെ ഹാന്‍ഡ്‍ലിംഗ് ചാര്‍ജില്‍ ഇളവുവരുത്താനും കപ്പലുകള്‍ക്ക് ഇന്‍സെന്റീവ് നല്‍കാനും തീരുമാനമായി.

ഒരു കിലോമീറ്റര്‍ ചരക്ക് നീക്കത്തിന് മൂന്നു രൂപ വീതം കപ്പലുകള്‍ക്ക് നല്‍കും. നേരത്തെ ഒരുരൂപ ഇന്‍സെന്റീവ് നല്‍കിയപ്പോള്‍ ചെറിയതോതില്‍ കപ്പലുകള്‍ മുന്നോട്ടുവന്നിരുന്നു. ഇത് കണക്കിലെടുത്താണ് ഇന്‍സെന്റീവ് വര്‍ധിപ്പിച്ചത്. ഇക്കൊല്ലം ഇന്‍സെന്റീവിനായി 9 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കൊല്ലം, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങള്‍ വഴിയാണ് ചരക്ക് നീക്കം. വല്ലാര്‍പാടത്ത് എത്തുന്ന അന്താരാഷ്ട്ര കപ്പലുകളിലെത്തുന്ന ചരക്ക് വിഭജിച്ച് ഈ തുറമുഖങ്ങളിലെത്തിക്കുന്ന കപ്പലുകള്‍ക്കും ഇന്‍സെന്റീവ് നല്‍കും. സംസ്ഥാനത്തിന്റെ കടല്‍ത്തീരം പരമാവധി പ്രയോജനപ്പെടുത്തുന്നതിനൊപ്പം തുറമുഖങ്ങളുടെ വികസനത്തിനും സര്‍ക്കാര്‍ തീരുമാനം വഴിയൊരുക്കും.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News