പ്രളയക്കെടുതി; റെയില്‍വേ പരീക്ഷകള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു

കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നവര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം ബംഗ്ലുരുവാണ് പരീക്ഷാ കേന്ദ്രം.

Update: 2018-08-27 06:09 GMT
Advertising

പ്രളയക്കെടുതിയെ തുടര്‍ന്ന് കേരളത്തില്‍ മാറ്റിവെച്ച റെയില്‍വേ പരീക്ഷകള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് മാറ്റുന്നു. കോഴിക്കോട് ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ പരീക്ഷ എഴുതേണ്ടിയിരുന്നവര്‍ക്ക് പുതിയ അറിയിപ്പ് പ്രകാരം ബംഗ്ലുരുവാണ് പരീക്ഷാ കേന്ദ്രം. അസിസ്റ്റന്‍റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ തുടങ്ങിയ തസ്തികകളിലേക്കാണ് പരീക്ഷ.

ആഗസ്റ്റ് 17,20,21 തീയതികളില്‍ അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ടെക്നീഷ്യന്‍ തസ്തികകളിലേക്ക് നടത്താനിരുന്ന ഓണ്‍ ലൈന്‍ പരീക്ഷകള്‍ പ്രളയക്കെടുതിയെ തുടര്‍ന്ന് റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡ് മാറ്റി വെച്ചിരുന്നു. ഈ പരീക്ഷകള്‍ സെപ്തംബര്‍ നാലിന് നടത്താനാണ് പുതിയ തീരുമാനം. ‌എന്നാല്‍ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങള്‍ ആദ്യം പരീക്ഷാ കേന്ദ്രമായി ലഭിച്ചിരുന്ന ഉദ്യോഗാര്‍ത്ഥികളെ റെയില്‍വേ ഇ-മെയില്‍ മുഖേനെ അറിയിച്ചത് ബംഗ്ലുരുവാണ് പുതുക്കിയ പരീക്ഷാ കേന്ദ്രമെന്നാണ്.

പ്രളയ കെടുതികള്‍ ഏറെകുറേ അവസാനിച്ചതിന് ശേഷവും പരീക്ഷ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുമെന്ന് ഉദ്യോഗാര്‍ഥികള്‍ പ്രതീക്ഷിച്ചിരുന്നില്ല. ഇത് പ്രായോഗികമായി ഏറെ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും ഉദ്യോഗാര്‍ത്ഥികള്‍ പറയുന്നു. കോഴിക്കോട്,മലപ്പുറം ജില്ലകളിലുള്ള നിരവധി ഉദ്യോഗാര്‍ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം ബംഗ്ലൂരുവാണെന്ന സന്ദേശം റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ നിന്ന് ലഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ റെയില്‍വേ റിക്രൂട്ട്മെന്‍റ് ബോര്‍ഡില്‍ ബന്ധപ്പെട്ട അപേക്ഷകര്‍ക്കും കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചില്ല.

Full View
Tags:    

Similar News