പീഡനക്കേസില്‍ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍ 

കോട്ടയം വാരിശ്ശേരി സ്വദേശി മുരളി കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പട്ടികജാതി പീഡനനിരോധനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

Update: 2018-09-02 02:25 GMT
Advertising

പിന്നാക്ക വിഭാഗത്തില്‍പ്പെട്ട യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ മിസ്റ്റര്‍ ഏഷ്യയായ നേവി ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കോട്ടയം വാരിശ്ശേരി സ്വദേശി മുരളി കുമാറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ബലാത്സംഗം, പട്ടികജാതി പീഡനനിരോധനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്.

ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ കോട്ടയത്തെ വന്‍കിട സ്വകാര്യ ഹോട്ടലില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് പരാതി. അച്ഛന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് യുവതിയുടെ മൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് ഇതില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ പൊലീസ് നേവി ഉദ്യോഗസ്ഥനായ മുരളിക്കെതിരെ കേസ് എടുക്കുകയായിരുന്നു.

ബലാത്സംഗം, പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധനം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് പ്രതി മുരളി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തത്. രണ്ട് ദിവസം മുന്‍പാണ് സംഭവം നടന്നത്. യുവതിയെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ച് വരുത്തി പീഡിപ്പിക്കുകയായിരുന്നു. ബലാത്സംഗത്തെ തുടര്‍ന്ന് അമിതരക്തസ്രാവം സംഭവിച്ച യുവതി കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്ത്യന്‍ നേവിയില്‍ പെറ്റി ഓഫീസര്‍ ആയ മുരളി കുമാര്‍ എട്ടുതവണ മിസ്റ്റര്‍ ഇന്ത്യയും ഒരു തവണ മിസ്റ്റര്‍ ഏഷ്യയും ആയിട്ടുണ്ട്.

Tags:    

Similar News