കേരളം ബാലഭാസ്കറിന് വിട നല്‍കി
അന്തരിച്ച പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മൃതദേഹം സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്.
അന്തരിച്ച പ്രമുഖ വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മൃതദേഹം സംസ്കരിച്ചു. തൈക്കാട് ശാന്തികവാടത്തില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാര ചടങ്ങുകള്‍ നടന്നത്. അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആയിരങ്ങളാണ് ശാന്തികവാടത്തില്‍ എത്തിയിരുന്നത്.
വയലിന്‍ മാന്ത്രികന്‍ ബാലഭാസ്കറിന് വിട; സംസ്കാരം തൈക്കാട് ശാന്തികവാടത്തില്‍..
Posted by MediaoneTV on Tuesday, October 2, 2018
ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ അന്ത്യം. യൂണിവേഴ്സിറ്റി കോളജിലേയും കലാഭവന്‍ തീയറ്ററിലേയും പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ഇന്നലെ വൈകിട്ടോടെ പൂജപ്പുര തിരുമലയിലെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. വീട്ടിലും ബന്ധുക്കളും സുഹൃത്തുക്കളുമുള്‍പ്പെടെ നിരവധി പേര്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കാനെത്തി.
ഇന്ന് രാവിലെ 11 മണിയോടെ വീട്ടില്‍ നിന്ന് വിലാപയാത്രയായി മൃതദേഹം തൈക്കാട് ശാന്തികവാടത്തിലേക്ക് കൊണ്ടുവരികയായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ പൂര്‍ണ ബഹുമതികളോടെയായിരുന്നു സംസ്കാരച്ചടങ്ങുകള്‍. സെപ്റ്റംബര്‍ 25ന് ദേശീയപാതയില്‍ പള്ളിപ്പുറത്തുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സക്കിടെയാണ് ബാലഭാസ്കര്‍ മരണത്തിന് കീഴടങ്ങിയത്. മകള്‍ രണ്ട് വയസ്സുകാരി തേജസ്വിനി ബാല അന്നുതന്നെ മരിച്ചിരുന്നു. ബാലഭാസ്കറുടെ ഭാര്യ ലക്ഷ്മിയും സുഹൃത്ത് അര്‍ജുനും ഇപ്പോഴും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.