ജനിതകമായ വൈകല്യത്തെ കര്‍മശേഷികൊണ്ട് മറികടന്ന ആശ
മൂന്ന് വര്‍ഷം മുമ്പ് എസ്.ബി.ടിയുടെ സ്വയംതൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തതാണ് ഓമല്ലൂര്‍ കുഴിക്കല്‍ പടിഞ്ഞാറ്റേതില്‍ ആശയുടെ ജീവിതത്തില്‍ വഴിത്തിരിവായത്.
Update: 2018-11-02 02:07 GMT
ജനിതകമായ വൈകല്യത്തെ കര്‍മശേഷികൊണ്ട് മറികടക്കുകയാണ് പത്തനംതിട്ട ഓമല്ലൂര്‍ സ്വദേശി കെ.എ ആശ. മെഴുകുതിരി നിര്‍മാണം മുതല്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമിങ് വരെ ഈ 27കാരി അനായാസം കൈകാര്യം ചെയ്യും.
മൂന്ന് വര്‍ഷം മുമ്പ് എസ്.ബി.ടിയുടെ സ്വയംതൊഴില്‍ പരിശീലന പരിപാടിയില്‍ പങ്കെടുത്തതാണ് ഓമല്ലൂര്‍ കുഴിക്കല്‍ പടിഞ്ഞാറ്റേതില്‍ ആശയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. കുട, മെഴുകുതിരി, സോപ്പ് ആഭരണങ്ങള്‍ മുതലായവയുടെ നിര്‍മാണം ഹൃദിസ്ഥമാക്കി. ഇതിനോടകം നാല് മേളകളില്‍ പങ്കെടുത്തു. ആശയുടെ ഉത്പന്നങ്ങള്‍ തേടി വീട്ടിലെത്തുന്നവരും നിരവധി.
അച്ചുതപ്പണിക്കര്‍, ശ്യാമള ദമ്പതികളുടെ മകളായ ആശക്ക് ഒരു സഹോദരനും സഹോദരിയുമുണ്ട് +2 വും കമ്പ്യൂട്ടര്‍ ഡിപ്ലോമയും പൂര്‍ത്തിയാക്കിയ ആശയുടെ ആഗ്രഹവും പ്രതീക്ഷയും സര്‍ക്കാര്‍ ജോലിയാണ്.