ശബരിമല;പുന:പരിശോധനാ ഹരജിയുടെ വിധിയെന്തായാലും സമരവുമായി മുന്നോട്ടു പോവുമെന്ന് ശ്രീധരന്‍ പിള്ള

മലയര വിഭാഗം അടക്കമുള്ള വിവിധ സമുദായങ്ങളെ ഒപ്പം കൂട്ടിയാവും സമരമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Update: 2018-11-02 02:07 GMT
Advertising

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പുന:പരിശോധനാ ഹരജിയുടെ വിധിയെന്തായാലും സമരവുമായി മുന്നോട്ടു പോവുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ള.മലയര വിഭാഗം അടക്കമുള്ള വിവിധ സമുദായങ്ങളെ ഒപ്പം കൂട്ടിയാവും സമരമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.

Full View

ശബരിമല സ്ത്രീ പ്രവേശനത്തിനെതിരായ തുടര്‍ സമരം മുഖ്യ അജണ്ടയാക്കിയാണ് സംസ്ഥാന സമിതിക്കു മുന്നോടിയായുള്ള ബി.ജെ.പിയുടെ കോര്‍ കമ്മറ്റി യോഗം കൊച്ചിയില്‍ നടന്നത്. ദേശീയ സെക്രട്ടറി എച്ച് . രാജയുടെ അദ്ധ്യക്ഷതയില്‍ ഒരു ദിവസം നീണ്ടു നിന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ കോര്‍ കമ്മറ്റി ഐക്യകണ്ഡേനയാണ് രണ്ടാംഘട്ട സമരത്തിനുള്ള തീരുമാനം എടുത്തത്. ഇതേ തുടര്‍ന്നാണ് സുപ്രിം കോടതിയുടെ പരിഗണനയിലുള്ള റിവ്യൂ ഹരജികളില്‍ പ്രതികൂല തീര്‍പ്പുണ്ടായാലും സമരവുമായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന അദ്ധ്യക്ഷന്‍ ശ്രീധരന്‍ പിള്ള വ്യക്തമാക്കിയത്.

തന്ത്രി കുടുംബത്തിനും രാജകുടുംബത്തിനും ഒപ്പം മലയരയ വിഭാഗമടക്കമുള്ള സമുദായങ്ങളെയും സമരത്തില്‍ പങ്കാളികളാക്കും. ശബരിമലയെ അപകടമേഖലയായി ചിത്രീകരിച്ച് തകര്‍ക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്ന് പറഞ്ഞ പിള്ള നിലയ്ക്കല്‍ സംഭവം ഒഴിച്ചാല്‍ ശബരിമലയില്‍ എന്തു ക്രമസമാധാന പ്രശ്‌നമാണ് ഉണ്ടായിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടു. രണ്ടാം ഘട്ട സമരത്തിന്റെ ഭാഗമായി വിവിധ ജില്ലകളിലായി പരുപാടികള് സംഘടിപ്പിക്കും . സമരത്തിന്റെ ഭാഗമായി എന്‍.ഡി.യെ നടത്തുന്ന രഥയാത്ര നയിക്കാന് ബി.ഡി..ജെ.എസ് അദ്ധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയുമുണ്ടാകുമെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

ये भी पà¥�ें- പി.എസ് ശ്രീധരന്‍ പിള്ള ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

Tags:    

Similar News