‘ഇപ്പോള്‍ എടുക്കുന്ന നിലപാടാണ് പ്രധാനം’; സുഗതന്‍റെ നിയമനത്തെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി

എന്നാല്‍ വനിതാമതില്‍ ശബരിമലക്ക് വേണ്ടിയല്ലെന്ന് സുഗതന്‍ ആവര്‍ത്തിച്ചു

Update: 2018-12-03 11:48 GMT
Advertising

വനിതാമതില്‍ സംഘാടക സമിതി ജോയന്‍റ് കണ്‍വീനറായി ഹിന്ദു പാര്‍ലമെന്‍റ് നേതാവ് സി.പി സുഗതനെ നിയമിച്ചതിനെ ന്യായീകരിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തെത്തി. ഇപ്പോള്‍ എടുക്കുന്ന നിലപാടാണ് പ്രധാനമെന്നാണ് കടകംപള്ളിയുടെ വാദം. എന്നാല്‍ വനിതാമതില്‍ ശബരിമലക്ക് വേണ്ടിയല്ലെന്ന് സുഗതന്‍ ആവര്‍ത്തിച്ചു. വനിതാ മതിലിനെ പിന്തുണക്കുന്നില്ലെന്ന് നവോത്ഥാന യോഗത്തില്‍ പങ്കെടുത്ത ബ്രാഹ്മണ സഭ അറിയിച്ചു.

നവോത്ഥാന സംഘടനകളുടെ യോഗത്തിന് ശേഷം പ്രഖ്യാപിച്ച വനിതാമതില്‍ പരിപാടിയുടെ മുഖ്യ സംഘാടകനായി ഹിന്ദുപാര്‍ലമെന്‍റ് നേതാവ് സി.പി സുഗതനെ നിയമിച്ചത് വിവാദമായിരുന്നു.ശബരിമലയിലെ സ്ത്രീകളെ തടയുന്നതിന് മുന്‍പന്തിയിലുണ്ടായിരുന്ന നേതാവാണ് സുഗതന്‍. പ്രതിപക്ഷം നിയമസഭയിലും വിഷയം ഉന്നയിച്ചു. തൊട്ടുപിന്നാലെയാണ് സുഗതനെ ജോയന്‍റ് കണ്‍വീനറാക്കിയതിനെ ദേവസ്വംമന്ത്രി കടകം പള്ളി ന്യായീകരിച്ചത്.

എന്നാല്‍ ശബരിമല സ്ത്രീപ്രവേശന വിഷയം മുൻ നിർത്തിയല്ല വനിത മതിൽ നടത്തുന്നതെന്ന് ഹിന്ദുപാര്‍ലമെന്റ് നേതാവ് സി.പി സുഗതന്‍ പറഞ്ഞു. സ്ത്രീപ്രവേശന വിഷയത്തിലെ നിലപാടില്‍ മാറ്റമില്ലെന്നും സുഗതന്‍ പറഞ്ഞു.

Tags:    

Similar News