എറണാകുളം-അങ്കമാലി അതിരൂപതയിലെ 99% ഇടവകകളും സർക്കുലർ തള്ളിക്കളഞ്ഞെന്ന് അൽമായ മുന്നേറ്റം

എറണാകുളം അതിരൂപതയിൽ 328 ഇടവകകളിൽ 4 ദേവാലയങ്ങളിൽ മാത്രമാണ് സർക്കുലർ വായിച്ചത്

Update: 2022-10-10 01:49 GMT
Editor : Jaisy Thomas | By : Web Desk
Advertising

കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ 99% ഇടവകകളും ബിഷപ്പ് ആൻഡ്രൂസ് താഴത്തിന്‍റെ സർക്കുലർ തള്ളിക്കളഞ്ഞെന്ന് അൽമായ മുന്നേറ്റം. എറണാകുളം അതിരൂപതയിൽ 328 ഇടവകകളിൽ 4 ദേവാലയങ്ങളിൽ മാത്രമാണ് സർക്കുലർ വായിച്ചത്. എന്നാൽ സർക്കുലർ വായിക്കാത്ത വൈദികർക്കെതിരെ നടപടി വേണമെന്നാണ് കർദിനാൾ പക്ഷത്തിന്‍റെ നിലപാട്.

കുർബാന ഏകീകരണം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടു ബിഷപ്പ് ആൻഡ്രൂസ് താഴത്ത് അതിരൂപതയിലെ പള്ളികൾക്ക് അയച്ച സർക്കുലറാണ് വിമത വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കുപ്പതൊട്ടിയിൽ നിക്ഷേപിച്ചതിന് ശേഷം കത്തിച്ചത്. പള്ളികളിൽ സിനഡ് കുർബാന ആർപ്പിക്കണമെന്നും, നടപ്പിലാക്കാൻ ബുദ്ധിമുട്ടുള്ള പള്ളികളിലെ വികാരിമാർ അപേക്ഷ സമർപ്പിക്കണമെന്നുമായിരുന്നു സർക്കുലർ. എന്നാൽ വിമത വിഭാഗത്തിന് ഒപ്പം അതിരൂപതയിലെ കൂരിയ വൈദികരും ഉറച്ചു നിന്നതോടെ സർക്കുലർ വായിക്കണമെന്ന നിർദേശം നടപ്പായില്ല. കർദിനാൾ പക്ഷക്കാരായ വൈദീകർ വികരിമാരായിട്ടുള്ള പളളികളിലും സർക്കുലർ വായിക്കാൻ കഴിയാത്തത് പ്രതിഷേധം ഭയന്നിട്ടെന്നാണ് അൽമായ മുന്നേറ്റം ഭാരവാഹികൾ പറയുന്നത്.

സർക്കുലർ വായിക്കാത്തതിന്‍റെ പേരിൽ എന്തെങ്കിലും നടപടി എടുക്കാൻ അഡ്മിനിസ്ട്രേറ്റർ തുനിഞ്ഞാൽ എറണാകുളം ബിഷപ്പ് ഹൗസിന്‍റെ ചുമതല വിശ്വാസികൾ ഏറ്റടുക്കുമെന്നും വിമത വിഭാഗം മുന്നറിയിപ്പ് നൽകുന്നു. എന്നാൽ മാർപാപ്പയുടെ പ്രതിനിധിയായ അഡ്മിനിസ്‌ട്രേറ്ററുടെ സർക്കുലർ വായിക്കാത്ത വൈദികരെ പുറത്താക്കണമെന്നാണ് കർദിനാൾ പക്ഷം ആവശ്യപ്പെടുന്നത്.


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News