തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന്
രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് അത്തപതാക ഉയർത്തുന്നതോടെ ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും
Update: 2024-09-06 01:42 GMT
കൊച്ചി: കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കമിടുന്ന തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര ഇന്ന് . രാവിലെ 9 മണിക്ക് മന്ത്രി പി രാജീവ് അത്തപതാക ഉയർത്തുന്നതോടെ ഔദ്യോഗിക ആഘോഷങ്ങൾക്ക് തുടക്കമാകും.
സ്പീക്കർ എ.എൻ.ഷംസീറാണ് വർണാഭമായ അത്തച്ചമയ ഘോഷയാത്ര ഉദ്ഘാടനം ചെയ്യുക. തൃപ്പൂണിത്തുറ ബോയ്‌സ് ഹൈസ്‌കൂൾ ഗ്രൗണ്ടിലെ അത്തം നഗറിൽ നിന്ന് ആരംഭിക്കുന്ന ഘോഷയാത്ര നഗരം ചുറ്റി തിരികെ അത്തം നഗറിലെത്തുന്ന വിധത്തിലാണ് ക്രമീകരണം.