കരിക്കുലം കോർ കമ്മിറ്റിയിൽ ബി.ജെ.പി പ്രതിനിധി: വിദ്യാഭ്യാസ മേഖലയിലെ ഹിന്ദുത്വവൽക്കരണ നീക്കത്തിൽനിന്ന് സി.പി.എം പിന്മാറണം- ഫ്രറ്റേണിറ്റി മൂവ്‌മെന്റ്

''സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾക്ക് ഉൾപ്പെടെ അംഗീകാരം നൽകേണ്ട സമിതിയാണ് ബി.ജെ.പി സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാറിനെയും ഇടതു പാർട്ടിക്കാരെയും കുത്തിനിറച്ച് പുനഃസംഘടിപ്പിച്ചത്.''

Update: 2022-03-17 13:15 GMT
Editor : Shaheer | By : Web Desk
Advertising

കരിക്കുലം കോർ കമ്മിറ്റിയിൽ ബി.ജെ.പി പ്രതിനിധിയെ ഉൾപ്പെടുത്തിയ നടപടിയിൽനിന്ന് സംസ്ഥാന സർക്കാർ പിന്മാറണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക കാര്യങ്ങളിൽ തീരുമാനമെടുക്കേണ്ട കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിൽ

ആദ്യമായി ബി.ജെ.പി അനുകൂല അധ്യാപക സംഘടനാ പ്രതിനിധികൂടി ഉൾപ്പെട്ടതിന് പിന്നിൽ വിദ്യാഭ്യാസ മേഖലയെ ഹിന്ദുത്വവൽക്കരിക്കാനുള്ള സി.പി.എം നടപടിയാണെന്നും സെക്രട്ടറിയേറ്റ് ആരോപിച്ചു.

വിദ്യാഭ്യാസ മന്ത്രി അധ്യക്ഷനും പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി വൈസ് ചെയർമാനുമായ കമ്മിറ്റി സർക്കാർ മാറുന്നതുവരെയുള്ള സ്ഥിരം സംവിധാനമാണ്. സ്‌കൂൾ വിദ്യാഭ്യാസ മേഖലയിലെ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികൾക്ക് ഉൾപ്പെടെ അംഗീകാരം നൽകേണ്ട സമിതിയാണ് ബി.ജെ.പി സംഘടനയായ ദേശീയ അധ്യാപക പരിഷത്ത് (എൻ.ടി.യു) സംസ്ഥാന ജനറൽ സെക്രട്ടറി ടി. അനൂപ്കുമാറിനെയും ഇടതു പാർട്ടിക്കാരെയും കുത്തിനിറച്ച് പുനഃസംഘടിപ്പിച്ചത്. ഹയർസെക്കൻഡറി മേഖലയുമായി ബന്ധപ്പെട്ട അക്കാദമിക വിഷയങ്ങളും പാഠപുസ്തകങ്ങളുടെ അംഗീകാരം ഉൾപ്പെടെ കാര്യങ്ങളും തീരുമാനിക്കുന്ന കരിക്കുലം സ്റ്റിയറിങ് കമ്മിറ്റിയിലൂടെ വിദ്യാഭ്യാസ മേഖലയിൽ ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്ന ഇടതുപക്ഷ സർക്കാരിന്റെ കാപട്യത്തെ ശക്തമായി ചോദ്യം ചെയ്യുമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന സെക്രട്ടേറിയറ്റ് കൂട്ടിച്ചേർത്തു.

സെക്രട്ടറിയേറ്റ് യോഗത്തിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് കെ.എം ഷെഫ്‌റിൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എസ്. മുജീബുറഹ്‌മാൻ, അർച്ചന പ്രജിത്ത്, കെ.കെ അഷ്‌റഫ്, ഫസ്‌ന മിയാൻ, മഹേഷ് തോന്നക്കൽ, ലത്തീഫ് പി.എച്ച്, അമീൻ റിയാസ്, ഫാത്തിമ നൗറിൻ സംസാരിച്ചു.

Summary: BJP representative in Curriculum Core Committee: CPM should withdraw from the move to bring Hindutva plans into education department, asks Fraternity Movement

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News