കാണാതായ ടെലിവിഷൻ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി

43 കാരിയായ ലിൻഡ്‌സെയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

Update: 2022-02-19 05:54 GMT
Editor : Dibin Gopan | By : Web Desk
Advertising

ഒരാഴ്ച മുമ്പ് കാണാതായ ടെലിവിഷൻ താരം ലിൻഡ്‌സെ പേൾമാനെ മരിച്ച നിലയിൽ കണ്ടെത്തി. ജനറൽ ഹോസ്പിറ്റൽ, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ പ്രശസ്തയായ നടിയാണ് പേൾമാൻ.

മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെ തുടർന്ന് ഹോളിവുഡ് ഏരിയ ഓഫിസർമാർ നടത്തിയ പരിശോധനയിൽ ലിൻഡ്‌സെ പേൾമാൻ ആളെന്ന് തിരിച്ചറിയുകയായിരുന്നു.43 കാരിയായ ലിൻഡ്‌സെയുടെ മരണത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News