കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു
പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മൽ സജിദിന്‍റെ മകൻ നസൽ ആണ് മരിച്ചത്
Update: 2021-11-14 10:42 GMT
കണ്ണൂർ ഇരിക്കൂറിൽ വെള്ളക്കെട്ടിൽ വീണ് മൂന്ന് വയസ്സുകാരൻ മരിച്ചു.പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മൽ സജിദിന്‍റെ മകൻ നസൽ ആണ് മരിച്ചത്. വീടിന് സമീപത്തെ കിണറിനായി കുഴിച്ച കുഴിയിലാണ് കുട്ടിവീണത്. മഴയെത്തുടർന്ന് കിണറിന്‍റെ പണി നിർത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്.
കുട്ടിയെ കുഴിയിൽ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയിൽ കൊണ്ടു പോകും വഴി മരിക്കുകയായിരുന്നു. മൃതദേഹം ആശുപത്രിയിലാണുള്ളത്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും.