സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ്

'കെസി വേണുഗോപാൽ മത്സരിച്ചില്ലെങ്കിൽ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുമായിരുന്നു'

Update: 2024-06-29 00:46 GMT
Advertising

ആലപ്പുഴ: സിപിഐഎം ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം. 'കഴിഞ്ഞതവണ വിജയിച്ച ഏക സ്ഥാനാർഥിയായിരുന്നു എഎംആരിഫ് എങ്കിലും പുതിയ രാഷ്ട്രീയ സാഹചര്യത്തിൽ ആരിഫിനെക്കാൾ ശക്തനായ സ്ഥാനാർഥിയെ ആലപ്പുഴയിൽ കൊണ്ടുവരണമെന്ന അഭിപ്രായം നേരത്തെ തന്നെ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിരുന്നു. കെസി വേണുഗോപാൽ മത്സരിച്ചില്ലായിരുന്നെങ്കിൽ ആലപ്പുഴയിൽ ശോഭാ സുരേന്ദ്രൻ വിജയിക്കുമായിരുന്നു. ജി സുധാകരനെ പോലെയുള്ള മുതിർന്ന നേതാക്കളെ തെരഞ്ഞെടുപ്പിനു മുൻപേ അനുനയിപ്പിക്കണമായിരുന്നു.'

'തോൽവിയിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പങ്കുണ്ടെന്ന സംസ്ഥാന നേതൃത്വത്തിൻ്റെ നിലപാടിനെ തള്ളുന്നതായിരുന്നു സെക്രട്ടറിയേറ്റിലെ എംഎൽഎ മാരുടെ അഭിപ്രായം. മലബാറിലടക്കം വോട്ടുകൾ നഷ്ടപ്പെട്ടതിൽ വെള്ളാപ്പള്ളിക്ക് പങ്കുണ്ടോ എന്നായിരുന്നു വിമർശനം. എം എൽ എ മാരായ എച്ച് സലാമും പിപി ചിത്തരഞ്ചനും വെള്ളാപ്പള്ളിയെ പിന്തുണച്ച് സംസാരിച്ച പ്രമുഖരാണ്.'

പാർട്ടിയുടെ അഭിപ്രായം പറയാൻ എ.കെ ബാലനെ ആരും ഏൽപ്പിച്ചിട്ടില്ല എന്നും രണ്ടാം പിണറായി സർക്കാരിൽ ധനവകുപ്പും ആരോഗ്യവകുപ്പും അപമാനമാണെന്നും ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം ഉയർന്നു. ജനങ്ങളുമായി ബന്ധപ്പെടുന്ന വകുപ്പുകൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നായിരുന്നു വിമർശനം.

Tags:    

Writer - അഭിനവ് ടി.പി

contributor

Editor - അഭിനവ് ടി.പി

contributor

By - Web Desk

contributor

Similar News