പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 109 വർഷം കഠിന തടവ്

2022 ആഗസ്റ്റ് മുതൽ 2023 വരെ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്

Update: 2023-09-16 11:50 GMT
Advertising

മലപ്പുറം: 12 വയസുകാരിയായ മകളെ പീഡിപ്പിച്ച കേസിൽ പിതാവിന് 109 വർഷം കഠിന തടവും 90,000 രൂപ പിഴയും ശിക്ഷ. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 2022 ആഗസ്റ്റ് മുതൽ 2023 വരെ ഇയാള്‍ പെൺകുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്. വീട്ടിൽ നിന്നും കുട്ടിയെ കടയിലേക്കാണെന്ന് പറഞ്ഞ് കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു.

വിവിധ വകുപ്പുകളിലായുള്ള 109 വർഷത്തെ കഠിന തടവ് ഒന്നിച്ച് 30 വർഷം അനുഭവിച്ചാൽ മതിയാകും. പിഴ തുക മുഴുവനായും അതിജീവിതക്ക് നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.

Tags:    

Writer - ബിന്‍സി ദേവസ്യ

web journalist trainee

Editor - ബിന്‍സി ദേവസ്യ

web journalist trainee

By - Web Desk

contributor

Similar News