കോട്ടയം എംഇഎസില്‍ ഫ്രറ്റേണിറ്റി പ്രവർത്തകരെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചെന്ന് പരാതി

കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്ന് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ വിജയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്

Update: 2022-03-16 01:50 GMT
Advertising

കോട്ടയം എംഇഎസ് കോളജിൽ എസ്എഫ്ഐ പ്രവർത്തകർ ഫ്രറ്റേണിറ്റി മൂവ്മെന്‍റ് പ്രവർത്തകരെ മർദിച്ചതായി പരാതി. ഇന്നലെ നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ മൂന്ന് ഫ്രറ്റേണിറ്റി സ്ഥാനാർത്ഥികൾ വിജയിച്ചതിനെ തുടർന്നാണ് സംഘർഷം ഉണ്ടായത്. പരിക്കേറ്റ നാല് ഫ്രറ്റേണിറ്റി പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. എസ്എഫ്ഐയ്ക്ക് എതിരെ ഇത്തവണ എല്ലാ സീറ്റിലും ഫ്രറ്റേണിറ്റി മൂവ്മെന്റ് മത്സരിച്ചിരുന്നു. ഇതിൽ മൂന്ന് സ്ഥാനാർത്ഥികൾ വിജയിച്ചു. ഇതോടെ ഫ്രറ്റേണിറ്റി പ്രവർത്തകർക്ക് നേരെ എസ്എഫ്ഐ പ്രവർത്തകർ അക്രമം അഴിച്ചു വിട്ടെന്നാണ് പരാതി.

ഒന്നാം വർഷ ബിബിഎ വിദ്യാർഥി അഫ്നാൻ, രണ്ടാം വർഷ ബിബിഎ വിദ്യാർഥി ഫർഹാൻ എന്നിവർക്കാണ് മർദനമേറ്റത്. വിജയിച്ചവരെ അനുമോദിക്കാൻ എത്തിയ ജില്ലാ കമ്മിറ്റി നേതാക്കളെയും മർദിച്ചെന്നാണ് പരാതി. ഗുരുതരമായി പരിക്കേറ്റവരെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അതേസമയം ആരോപണങ്ങൾ എസ്എഫ്ഐ നിഷേധിച്ചു.

Full View

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News